ആദ്യ പകുതിയിൽ മാത്രം ആറു ഗോളുകൾ, എന്നിട്ടും ഒപ്പത്തിനൊപ്പം

ചെന്നൈ മറീന അരീനയിൽ ശരിക്കും ഗോൾമഴ തന്നെ പെയ്യുകയാണ്. ചെന്നൈയിനും നോർത്ത് ഈസ്റ്റ് യുണൈറ്റഡും നേർക്കുനേർ വന്ന മത്സരത്തിൽ ആദ്യ പകുതിയിൽ മാത്രം ആറു ഗോളുകളാണ് പിറന്നത്. ആദ്യ പകുതി അവസാനിക്കുമ്പോൾ ആകട്ടെ 3-3 എന്ന നിലയിൽ കളി നിൽക്കുകയും ചെയ്തിരുന്നു. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഓഗ്ബചെ ആണ് ആദ്യ പകുതിയിലെ ഹീറോ.

ആദ്യ പതിനഞ്ചു മിനുട്ടിനകം രണ്ട് ഗോളുകൾക്ക് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പിറകിൽ പോയിരുന്നു. റൗളിംഗിന്റെ കലൈ നിന്ന് വീണ ഓൺ ഗോളും ഒപ്പം തോയ് സിംഗിന്റെ ഗോളും കൂടി നോർത്ത് ഈസ്റ്റിന്റെ വലയിൽ കയറിയപ്പോൾ 2-0 എന്ന നിലയിലായി കളി. ചെന്നൈയിൻ ഫോമിലേക്ക് തിരിച്ചെത്തി എന്ന് തോന്നി എങ്കിലും നോർത്ത് ഈസ്റ്റ് കളിയിൽ തന്നെ ഉണ്ടെന്ന് ഓർമ്മിപ്പിച്ച് കൊണ്ട് ഓഗ്ബചെ 29ആം മിനുട്ടിൽ ഒരു ഗോൾ മടക്കി.

പക്ഷെ മൂന്ന് മിനുറ്റുകൾക്കം തോയ് സിംഗ് വീണ്ടും ചെന്നൈയിനായി വല കുലുക്കി. സ്കോർ 3-1. ഇനി ഒരു തിരിച്ചു വരവ് ഉണ്ടാകില്ല എന്ന് ചിന്തിക്കാൻ തുടങ്ങും മുമ്പ് തന്നെ ഒഗ്ബചെ ആളി കത്തി. 37ആം മിനുട്ടിലും 39ആം മിനുട്ടിലും കരൺജിതിനെ വീഴ്തി പന്ത് വലയിൽ എത്തിച്ച് ഒഗ്ബചെ തന്റെ ഹാട്രിക്ക് തികച്ചു. സ്കോർ 3-3. ഈ ഐ എസ് എൽ സീസണിലെ ആദ്യ ഹാട്രിക്കായിരുന്നു ഇത്. ഐ എസ് എൽ ചരിത്രത്തിലെ വേഗതയേറിയ രണ്ടാമത്തെ ഹാട്രിക്കും. 10 മിനുട്ടിനകം ആണ് ഓഗ്ബചെ ഹാട്രിക്ക് സ്കോർ ചെയ്തത്.

Previous articleറൂബിൻ കസാന് ഒരു വർഷം യൂറോപ്പിൽ വിലക്ക്
Next articleഏഴു ഗോൾ ത്രില്ലർ!! നോർത്ത് ഈസ്റ്റിന്റെ അവിസ്മരണീയ തിരിച്ചുവരവ്!!!