ടി പി രഹ്നേഷ് കേരള ബ്ലാസ്റ്റേഴ്സ് വിടും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പർ ആയിരുന്ന ടി പി രെഹ്നേഷ് ക്ലബ് വിടും. ഈ സീസണിൽ ഭൂരിപക്ഷം മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സിന്റെ വല കാത്തത് രെഹ്നേഷ് ആയിരുന്നു. എന്നാൽ രെഹ്നേഷിന്റെ പ്രകടനങ്ങൾ വളരെ മോശമായിരുന്നു. ഇത് പല മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് തോൽക്കാൻ വരെ കാരണമായി. കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കാൻ ഉള്ള മികവ് രെഹ്നേഷിനില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഈൽകോ ഷറ്റോർ തന്നെ അടുത്തിടെ പറഞ്ഞിരുന്നു.

കേരള ബ്ലാസ്റ്റേഴ്സിലേക്കുള്ള ടി പി രഹ്നേഷിന്റെ വരവും ഔദ്യോഗികമായി. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോൾ കീപ്പറായിരുന്ന ടി പി രഹ്നേഷിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഒരു വർഷത്തെ കരാറിൽ ടീമിൽ എത്തിച്ചിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നാത്തെ സീനിയർ ഗോൾ കീപ്പിംഗ് സൈനിംഗാണ് രഹ്നേഷ്. നേരത്തെ ഷിബിൻ രാജ്, ബിലാൽ എന്നിവരെയും കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തിരുന്നു.

രെഹ്നേഷിനെ മാറ്റി ബിലാലിനെ ഗോൾ കീപ്പർ ആക്കുകയും ചെയ്തിരുന്നു ഷറ്റോരി. ഇപ്പോൾ അടുത്ത സീസണ് വേണ്ടി ആൽബിനോ ഗോമസിനെയും ഗില്ലിനെയും കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തിരിക്കുകയാണ്. ഇതോടെയാണ് രെഹ്നേഷ് ക്ലബ് വിടേണ്ടി വരും എന്ന് ഉറപ്പായത്. 27കാരനായ രെഹ്നേഷ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ നിന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്.

പണ്ട് വിവാ കേരളയിലൂടെ ആയിരുന്നു ദേശീയ ഫുട്ബോളിലേക്ക് രഹ്നേഷ് എത്തിയിരുന്നത്. ഈസ്റ്റ് ബംഗാൾ, ഷില്ലോങ്ങ് ലജോങ്, ഒ എൻ ജി സി എന്നീ ക്ലബുകൾക്കായിക്കെ ഗ്ലോവ് അണിഞ്ഞിട്ടുള്ള താരമാണ് രഹ്നേഷ്.