റീഗൻ സിംഗ് ചെന്നൈയിൻ ഡിഫൻസിൽ തുടരും

Newsroom

റൈറ്റ് ബാക്കായ റീഗൻ സിങിനെ ചെന്നൈയിൻ എഫ് സി നിലനിർത്തി. താരം ക്ലബിൽ പുതിയ കരാർ ഒപ്പുവെച്ചതായി ക്ലബ് ഇന്ന് ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ സീസണിൽ ആയിരുന്നു റീഗൻ ചെന്നൈയിൽ എത്തിയത്. 18 മത്സരങ്ങളിൽ താരം കഴിഞ്ഞ ഐ എസ് എല്ലിൽ ഇറങ്ങി. ഒരു അസിസ്റ്റ് ഫുൾബാക്ക് സംഭാവന ചെയ്തു.

2015 മുതൽ അഞ്ചു സീസണുകളോളം നോർത്ത് ഈസ്റ്റ് ജേഴ്സിയിലായിരുന്നു റീഗൻ കളിച്ചിരുന്നത്. ഐ എസ് എല്ലിൽ ഇതുവരെ ആകെ 87 മത്സരങ്ങൾ റീഗൻ സിംഗ് കളിച്ചിട്ടുണ്ട്. മുമ്പ് റോയൽ വാഹിങ്ദോഹ്, സാൽഗോക്കർ, മുംബൈ എഫ് സി എന്നീ ടീമുകൾക്കു വേണ്ടിയും റീഗൻ കളിച്ചിട്ടുണ്ട്. 30കാരനായ റീഗന്റെ പരിചയ സമ്പത്ത് പുതിയ സീസണിലും ടീമിന് ഗുണം ചെയ്യും എന്ന് ചെന്നൈയിൻ വിശ്വസിക്കുന്നു.