രാഹുൽ കെ പിക്ക് ശസ്ത്രക്രിയ വേണ്ട, ഉടൻ കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം തിരികെ എത്തും എന്ന് പരിശീലകൻ

Img 20211211 124659

കേരള ബ്ലാസ്റ്റേഴ്സിന്റ മധ്യനിര താരം രാഹുൽ കെ പിക്ക് പരിക്ക് മാറാൻ ശസ്ത്രക്രിയ വേണ്ടതില്ല എന്ന് പരിശീലകൻ ഇവാൻ വുകമാനോവിച്. ഇന്ന് വാർത്ത സമ്മേളനത്തിലാണ് ഇവാൻ രാഹുലിന്റെ പരിക്കിനെ കുറിച്ച് സംസാരിച്ചത്. താരം ഉടൻ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം തിരികെ ചേരും എന്നാണ് താൻ പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഇതുവരെയുള്ള ചികിത്സാരീതിയിൽ താരവും ക്ലബും തൃപ്തരാണ് എന്നും അദ്ദേഹം പറഞ്ഞു.

പരിക്കേറ്റ താരം കൂടുതൽ ചികിത്സയ്ക്ക് വേണ്ടി ബയോ ബബിൾ വിട്ട് ഇപ്പോൾ മുംബൈയിലാണ് ഉള്ളത്. താരത്തിന് മസിൽ ഇഞ്ച്വറിയാണ്‌. സീസണിലെ ആദ്യ മത്സരത്തിൽ എ ടി കെ മോഹൻ ബഗാനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ പകുതിയിൽ തന്നെ രാഹുലിനെ നഷ്ടപ്പെട്ടിരുന്നു. അന്ന് പരിക്കേറ്റ് കളം വിടും മുമ്പ് രാഹുലിന് ബ്ലാസ്റ്റേഴ്സിന് ഒരു അസിസ്റ്റ് സംഭാവന നൽകാൻ ആയിരുന്നു.

Previous article400 ടെസ്റ്റ് വിക്കറ്റ് നേടുന്ന മൂന്നാമത്തെ ഓസ്ട്രേലിയൻ താരമായി ലിയോൺ
Next articleതുടർച്ചയായ മൂന്നാം മത്സരത്തിലും റുതുരാജിന് സെഞ്ച്വറി, കേരളത്തിന് 292 റൺസ് വിജയ ലക്ഷ്യം