പുൾഗയും ബ്രസീലിന്റെ നിൽമാറും കൊച്ചിയിൽ, നാളെ സൈനിംഗ് നടക്കുമെന്ന് സൂചന

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രതീക്ഷകൾ ഉയർത്തി രണ്ട് സൂപ്പർ താരങ്ങൾ കൊച്ചിയിൽ എത്തി. മുൻ ബ്ലാസ്റ്റേഴ്സ് താരം പുൾഗയും ബ്രസീലിയൻ ഫോർവേഡ് നിൽമാറും. ഇരുവരും ഇന്ന് കൊച്ചിയിൽ എത്തി. കൊച്ചിയിൽ വിവിധ ഭാഗങ്ങളിൽ നിന്ന് ആരാധകർക്കൊപ്പം ഇരുതാരങ്ങളും എടുത്ത ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്.

ഇന്ന് ഡെൽഹി ഡൈനാമോസുമായുള്ള ബ്ലാസ്റ്റേഴ്സ് മത്സരത്തിന് ഇരു താരങ്ങളും ഗ്യാലറിയിൽ ഉണ്ടായിരുന്നു. ഇന്നത്തെ ജയത്തോടെ പ്രതീക്ഷകൾ തിരിച്ചെത്തിയ ബ്ലാസ്റ്റേഴ്സിന് ഇരുതാരങ്ങളുടെയും വരവ് കൂടി ആയാൽ കരുത്ത് ഇരട്ടിയാകും. നിൽമറിനെ നാളെ തന്നെ ഔദ്യോഗികമായി ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്യുമെന്നാണ് വിവരങ്ങൾ. പുൾഗയും ബ്ലാസ്റ്റേഴ്സിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement