കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ഡിഫൻസീവ് താരനായ പ്രിതം കോട്ടാലിനെ ക്ലബിൽ നിലനിർത്തില്ല എന്ന് റിപ്പോർട്ടുകൾ. പ്രിതം കോട്ടാലിന്റെ കരാർ റദ്ദാക്കി താരത്തെ ബ്ലാസ്റ്റേഴ്സ് ഇന്ന് റിലീസ് ചെയ്യും. ട്രാൻസ്ഫർ വിൻഡോ അവസാനിച്ചതിനാൽ ആണ് കരാർ റദ്ദാക്കി കൊണ്ട് പ്രിതം കോട്ടാലിനെ ക്ലബ് വിടാൻ ബ്ലാസ്റ്റേഴ്സ് അനുവദിക്കുന്നത്.
മോഹൻ ബഗാൻ താരം ദീപക് ടാംഗ്രി പകരം ബ്ലാസസ്റ്റേഴ്സിൽ എത്തും. ദീപകിന്റെ കരാർ മോഹൻ ബഗാനും റദ്ദാക്കും. ഇരുവരും ഫ്രീ ഏകജന്റായി രണ്ട് ക്ലബുകളിലേക്കും സൈൻ ചെയ്യുകയും ചെയ്യും. ഇന്ന് തന്നെ സ്ക്വാഡ് സബ്മിറ്റ് ചെയ്യേണ്ടത് കൊണ്ട് ഇന്ന് തന്നെ ഈ നടപടികൾ എല്ലാം പൂർത്തിയാക്കേണ്ടതുണ്ട്.
കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരുന്നു പ്രിതം കോട്ടാലിനെ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തത്. എന്നാൽ സീനിയർ താരത്തിന് കാര്യമായി ഈ സീസണിൽ തിളങ്ങാൻ ആയില്ല. പലപ്പോഴും ഡിഫൻസിൽ കേരള ബ്ലാസ്റ്റേഴ്സിന് ബാധ്യതയായി താരം മാറുകയും ചെയ്തിരുന്നു.
19 മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിനായി പ്രിതം ഇറങ്ങി. എന്നാൽ പ്രീതത്തിന്റെ പ്രകടനങ്ങളും നല്ലതായിരുന്നില്ല. അദ്ദേഹത്തിന്റെ വേഗത കുറവ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസിനെ ബാധിച്ചിരുന്നു. പ്രിതത്തിന്റെ ചില പിഴവുകൾ പല ഗോളുകളും കേരള ബ്ലാസ്റ്റേഴ്സ് വഴങ്ങാനും കാരണമായി.