പരാജയത്തിൽ നിന്ന് കരകയറാൻ മുംബൈ, ജയം എന്തെന്ന് അറിയാൻ ഡെൽഹി

- Advertisement -

ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന പോരാട്ടത്തിൽ മുംബൈ സിറ്റി ഡെൽഹി ഡൈനാമോസിനെ നേരിടും. മുംബൈ അരീനയിൽ വെച്ചാണ് മത്സരം നടക്കുക. കഴിഞ്ഞ മത്സരത്തിൽ ഗോവയോട് ഏറ്റ ദയനീയ പരാജയത്തിൽ നിന്ന് കരകയറാനാകും മുംബൈ സിറ്റിയുടെ ഇന്നത്തെ ശ്രമം. കഴിഞ്ഞ കളിയിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് എഫ് സി ഗോവ മുംബൈയെ തോൽപ്പിച്ചിരുന്നു.

ഡെൽഹി ഡൈനാമോസ് ഇന്ന് ലക്ഷ്യമിടുന്നത് അവരുടെ സീസണിലെ ആദ്യ ജയമാകും. ഡിഫൻസ് ഫോമിലാണ് എങ്കിലും ഡെൽഹിയുടെ അറ്റാക്കിംഗ് പരിശീലകബ് ജോസഫ് ഗൊമ്പാവുവിന് വൻ തലവേദന ആണ് നൽകുന്നത്. നാലു മത്സരങ്ങൾ കഴിഞ്ഞപ്പോഴും ആകെ മൂന്ന് ഗോളുകൾ മാത്രമെ ഡെൽഹിക്ക് നേടാൻ ആയിട്ടുള്ളൂ. ആ മൂന്നിൽ രണ്ടു ഗോളുകളും ഡിഫൻഡർമാരുടെ വകയുമായുരുന്നു. സ്ട്രൈക്കർ കലുദരോവിചിന്റെ ഫോം ആണ് ഗോൾ വരാതിരിക്കാനുള്ള പ്രധാന കാരണം. ഡെൽഹി കീപ്പർ ഡോരൻസോരോയുടെ മികവായിരുന്നു അവസാന മത്സരത്തിൽ ഡെൽഹിയെ തോൽക്കാതെ രക്ഷിച്ചത്‌.

ഇതുവരെ എട്ടു തവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ മൂന്ന് തവണ മുംബൈയും രണ്ട് തവണ ഡെൽഹിയും ജയിച്ചിട്ടുണ്ട്. പക്ഷെ എവേ മത്സരത്തിൽ ഇതുവരെ ഡെൽഹി മുംബൈക്ക് എതിരെ ജയിച്ചിട്ടില്ല.

Advertisement