കാഹിലിന് ഇന്ന് ഐ എസ് എൽ അരങ്ങേറ്റം, ജംഷദ്പൂർ ബെംഗളൂരുവിൽ

ഇന്നത്തെ ജംഷദ്പൂർ ബെംഗളൂരു പോരാട്ടത്തിൽ ഏവരും ഉറ്റു നോക്കുന്നത് ടിം കാഹിൽ എന്ന ഓസ്ട്രേലിയൻ ഇതിഹാസത്തെ ആകും. കാഹിലിന്റെ ഐ എസ് എൽ അരങ്ങേറ്റം ഇന്ന് നടക്കും. ഈ സീസൺ ഐ എസ് എല്ലിലെ ഏറ്റവും വലിയ സൈനിംഗ് ആയാണ് കാഹിൽ ജംഷദ്പൂരിൽ എത്തിയത്. ജംഷദ്പൂരിന്റെ ആദ്യ മത്സരത്തിൽ സസ്പെൻഷൻ കാരണം കാഹിലിന് കളിക്കാൻ കഴിഞ്ഞിരുന്നില്ല.

ഇന്ന് ബെംഗളൂരുവിലാണ് പോരാട്ടം നടക്കുന്നത്. ഇരുടീമുകളും ആദ്യ മത്സരം വിജയിച്ചാണ് ഈ മത്സരത്തിന് എത്തുന്നത്. ആദ്യ മത്സരത്തിൽ ചാമ്പ്യന്മാരായ ചെന്നൈയിനെ ആയിരുന്നു ബെംഗളൂരു പരാജയപ്പെടുത്തിയത്. മുംബൈ സിറ്റിക്കെതിരെ ആയിരുന്നു ജംഷദ്പൂരിന്റെ വിജയം. ഇന്ന് ജയിച്ച് ലീഗിലെ ഒന്നാം സ്ഥാനം കൈക്കലാക്കൽ ആകും ഇരു ടീമുകളുടെയും ലക്ഷ്യം.

ഇന്നത്തെ മത്സരം കഴിഞ്ഞ ഇന്റർ നാഷണൽ ബ്രേക്ക് കഴിയുന്നത് വരെ ഐ എസ് എല്ലിൽ മത്സരങ്ങൾ ഇല്ല. രാത്രി 7.30നാണ് ഇന്നത്തെ മത്സരം.

Previous articleപരിക്ക് ഭേദമാകില്ലെന്ന ഭീതിയില്‍ ഷാക്കിബ് അല്‍ ഹസന്‍
Next articleകട്ടിംഗിന്റെ അഞ്ച് വിക്കറ്റ് നേട്ടത്തില്‍ തകര്‍ന്ന് കാണ്ഡഹാര്‍, നാംഗാര്‍ഹാര്‍ ലെപ്പേര്‍ഡ്സിനു 6 വിക്കറ്റ് ജയം