അവസാന പ്രീസീസൺ മത്സരത്തിൽ റിയൽ കാശ്മീരിനെ തോൽപ്പിച്ച് ചെന്നൈയിൻ

ഐ എസ് എല്ലിന് മുമ്പുള്ള അവസാന പ്രീസീസൺ മത്സരത്തിൽ ചെന്നൈയിൻ എഫ് സിക്ക് മികച്ച വിജയം. ഇന്ന് ഐലീഗ് ക്ലബായ റിയൽ കാശ്മീരിനെ നേരിട്ട ചെന്നൈയിൻ എഫ് സി മറുപടിയില്ലാത്ത നാലു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ തന്നെ ചെന്നൈയിൻ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. ഡ്രാഗോസിന്റെ ഒരു ഗംഭീര ഫ്രീകിക്കിൽ നിന്നായിരുന്നു ചെന്നൈയിന്റെ ആദ്യ ഗോൾ.

പിന്നീട് ആദ്യ പകുതിയിൽ തന്നെ ഷെമ്പ്രിയും റാഫേൽ ക്രിവെല്ലാരോയും ചെന്നൈയിനായി ഗോൾ നേടി. രണ്ടാം പകുതിയിൽ വീണ്ടു ഡ്രാഗോസിന്റെ ഗോൾ എത്തിയതോടെ ഗോൾ പട്ടിക പൂർത്തിയായി. രണ്ട് ഗോളുകളും ഒരു അസിസ്റ്റുമാണ് ഡ്രാഗോസ് ഇന്ന് സ്വന്തമാക്കിയത്.

Previous articleവിലക്ക് നീക്കി ഐസിസി, ക്രിക്കറ്റിലേക്ക് സിംബാബ്‍വേ മടങ്ങി വരുന്നു
Next articleസൂപ്പര്‍ ഓവര്‍ നിലനിര്‍ത്തും, എന്നാല്‍ ബൗണ്ടറിയുടെ എണ്ണം നോക്കുന്നത് ഒഴിവാക്കും