പ്രീസീസണിൽ എഫ് സി ഗോവയ്ക്ക് വമ്പൻ വിജയം

- Advertisement -

ഐ എസ് എല്ലിനുള്ള ഒരുക്കത്തിന് മുന്നോടിയായി നടക്കുന്ന പ്രീസീസണിൽ എഫ് സി ഗോവയ്ക്ക് വമ്പൻ വിജയം. ഇന്ന് ഗോവയിൽ നടന്ന മത്സരത്തിൽ സീസയെ ആണ് ഗോവ നേരിട്ടത്. എതിരില്ലാത്ത ആറു ഗോളുകളുടെ വിജയമാണ് എഫ് സി ഗോവ സ്വന്തമാക്കിയത്. കോറോ, പെന, പുതിയ സൈനിംഗ് ഐബാൻ ദോഹ്ലിംഗ് എന്നിവരെല്ലാം ഇന്ന് കളിക്കാൻ ഇറങ്ങുകയും ഗോൾ നേടുകയും ചെയ്തു.

ആദ്യ പകുതിയിൽ യുവതാരം മൻവീർ സിംഗ് ഗോവയ്ക്കായി ഇരട്ട ഗോളുകൾ നേടി. ഐബാൻ, കോറോ, പെന, പ്രിൻസെറ്റൺ എന്നിവരാണ് മറ്റു ഗോൾ സ്കോറേഴ്സ്.

Advertisement