പ്രബീർ ദാസ് മോഹൻ ബഗാനിൽ മൂന്ന് വർഷം കൂടെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കഴിഞ്ഞ സീസണിൽ എ ടി കെ കൊൽക്കത്തയ്ക്ക് ഒപ്പം ഐ എസ് എൽ കിരീടം ഉയർത്തിയ പ്രബീർ ദാസ് എ ടി കെ മോഹൻ ബഗാനിൽ കരാർ പുതുക്കി. മൂന്ന് വർഷത്തെ കരാറാണ് പ്രബീർ ദാസ് മോഹൻ ബഗാനിൽ ഒപ്പുവെച്ചത്‌. മോഹൻ ബഗാനും എ ടി കെയും ഒന്നായതിന് ശേഷം കരാർ പുതുക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രബീർ ദാസ്. 2015 മുതൽ എ ടി കെയ്ക്ക് ഒപ്പമുള്ള താരമാണ് പ്രബീർ.

ഡെൽഹി ഡൈനാമോസിൽ നിന്നാണ് 2015ൽ പ്രബീർ എ ടി കെയിൽ എത്തിയത്. അന്നു മുതൽ കൊൽക്കത്തയുടെ സ്റ്റാർട്ടിംഗ് ലൈനപ്പിൽ ഉള്ള താരമാണ് പ്രബീദ് ദാസ്. ഇതുവരെ 47 മത്സരങ്ങൾ ഐ എസ് എല്ലിൽ പ്രബീർ കളിച്ചിട്ടുണ്ട്. ഡെൽഹി ഡൈനാമോസിനെ കൂടാതെ എഫ് സി ഗോവയ്ക്കു വേണ്ടിയും മോഹൻ ബഗാനു വേണ്ടിയും പ്രബീർ ജേഴ്സി അണിഞ്ഞിട്ടുണ്ട്.