പ്രബീർ ദാസ് ഇനി ബെംഗളൂരു എഫ് സിയിൽ

മോഹൻ ബഗാന്റെ താരമായിരുന്ന പ്രബീർ ദാസ് ബെംഗളൂരു എഫ് സിയിൽ എത്തി. മൂന്ന് വർഷത്തെ കരാറിൽ പ്രബീർ ബെംഗളൂരു എഫ് സിയിൽ എത്തിയതായി ക്ലബ് ഇന്ന് ഔദ്യോഗികമായി അറിയിച്ചു.എ ടി കെ കൊൽക്കത്തയ്ക്ക് ഒപ്പം 2015 മുതൽ ഉള്ള താരമാണ്.

20220620 152225

പ്രബീർ ദാസിന് മോഹൻ ബഗാനിൽ ഒരു വർഷത്തെ കരാർ കൂടെ ബാക്കി നിൽക്കെ ആണ് താരം ക്ലബ് വിട്ടത്. ഡെൽഹി ഡൈനാമോസിൽ നിന്നാണ് 2015ൽ പ്രബീർ എ ടി കെയിൽ എത്തിയത്. അന്നു മുതൽ കൊൽക്കത്തയുടെ സ്റ്റാർട്ടിംഗ് ലൈനപ്പിൽ ഉള്ള താരമാണ് പ്രബീദ് ദാസ്. ഇതുവരെ 86 മത്സരങ്ങൾ ഐ എസ് എല്ലിൽ പ്രബീർ കളിച്ചിട്ടുണ്ട്. ഡെൽഹി ഡൈനാമോസിനെ കൂടാതെ എഫ് സി ഗോവയ്ക്കു വേണ്ടിയും പ്രബീർ ജേഴ്സി അണിഞ്ഞിട്ടുണ്ട്.