റൈറ്റ് ബാക്ക് പ്രബീർ ദാസ് 2024-25 സീസണിൻ്റെ ശേഷിക്കുന്ന സമയം മുംബൈ സിറ്റി എഫ്‌സിയിൽ ലോണിൽ ചെലവഴിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി പ്രഖ്യാപിച്ചു. ഒരു സീസൺ മുമ്പ് ബ്ലാസ്റ്റേഴ്സിൽ ചേർന്ന പരിചയസമ്പന്നനായ ഡിഫൻഡർ, ടീമിൻ്റെ സ്റ്റാർട്ടിംഗ് ലൈനപ്പിൽ സ്ഥിരതയാർന്ന അവസരങ്ങൾ കിട്ടാതെ വിഷമിക്കുക ആയിരുന്നു.
മുംബൈ സിറ്റി എഫ്‌സിയിലേക്കുള്ള പ്രബീറിൻ്റെ നീക്കം, തൻ്റെ സീസണിനെ പുനരുജ്ജീവിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത് പ്രതീക്ഷയോടെ ആയിരുന്നു എങ്കിലും ബ്ലാസ്റ്റേഴ്സ് ആദ്യ ഇലവനിൽ സ്ഥിരമാകാൻ അദ്ദേഹത്തിനായില്ല.
പ്രബീർ പോയ ഒഴിവിൽ കേരള ബ്ലാസ്റ്റേഴ്സ് പുതിയ ഒരു സൈനിംഗ് നടത്തും എന്നാണ് ബ്ലാസ്റ്റേഴ്സ് ആരാധാകരുടെ പ്രതീക്ഷ.