ചെന്നൈയിന്റെ പീറ്റർ സ്ലിസ്‌കോവിച്ച് ജംഷദ്പൂരിലേക്ക്

Newsroom

കഴിഞ്ഞ സീസണിൽ ചെന്നൈയിനായി കളിച്ച ക്രൊയേഷ്യൻ സ്‌ട്രൈക്കർ പീറ്റർ സ്ലിസ്‌കോവിച്ചിനെ ജംഷദ്പൂർ സ്വന്തമാക്കും എന്ന് റിപ്പോർട്ടുകൾ. താരത്തെ സ്വന്തമാക്കുന്നതിന് അടുത്ത് ജംഷഡ്പൂർ എഫ്‌സി എത്തിയതായി IFTWC റിപ്പോർട്ട് ചെയ്യുന്നു. ഒരു വർഷത്തെ കരാറിൽ ആകും താരം ജംഷദ്പൂരിന് ഒപ്പം ചേരുക.

Picsart 23 05 19 17 28 21 100

കഴിഞ്ഞ ഐ എസ് എല്ലിൽ 17 മത്സരങ്ങളിൽ നിന്ന് 4 അസിസ്റ്റുകളോടൊപ്പം 8 ഗോളുകൾ 32 കാരനായ താരം നേടിയിരുന്നു. ഡ്യൂറാൻഡ് കപ്പിൽ 5 മത്സരങ്ങളിൽ നിന്ന് 3 ഗോളുകളും 2 അസിസ്റ്റുകളും നേടാനും പീറ്ററിന് കഴിഞ്ഞിരുന്നു.