ഇതുവരെ നേരിട്ടതിൽ ഏറ്റവും കടുപ്പമുള്ള എതിരാളികൾ ആകും കേരള ബ്ലാസ്റ്റേഴ്സ്

Img 20211127 211427

ഈ സീസണിൽ ഇതുവരെ നേരിട്ടതിൽ ഏറ്റവും പ്രയാസമുള്ള എതിരാളികൾ ആകും നാളെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് എന്ന് ബെംഗളൂരു എഫ് സി എതിരാളികൾ പെസോളി. “നാളത്തേത് കഠിനമായ ഗെയിമാണെന്ന് ഞാൻ കരുതുന്നു. കേരള ബ്ലാസ്റ്റേഴ്സ് ശക്തമായ ടീമാണ്.” ബെംഗളൂരു കോച്ച് പറഞ്ഞു.

“കേരള ബ്ലാസ്റ്റേഴ്ശിന് മികച്ച ആക്രമണമുണ്ട്. അവർ ഹൈ പ്രസ് ചെയ്യാ‌ൻ ഇഷ്ടപ്പെടുന്നു, ഞങ്ങൾക്ക് സമ്മർദ്ദം നൽകാൻ അവർ ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ വിങ്ങുകളിൽ ബെംഗളൂരു വളരെ മൂർച്ചയുള്ളവരായിരിക്കണം. നമുക്ക് ഡ്യുവലുകൾ ജയിക്കേണ്ടതുണ്ട്, എന്നെ സംബന്ധിച്ചിടത്തോളം അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പിന്നെ നമ്മുടെ കളി കളിക്കണം.” പെസിവോളി പറഞ്ഞു. കളിച്ച മൂന്ന് മത്സരങ്ങളിൽ ഏറ്റവും ശക്തമായ എതിർ ടീമാണ് കേരള ബ്ലാസ്റ്റേഴ്സ് എന്നും അദ്ദേഹം പറഞ്ഞു..

Previous articleതിരിച്ചു വരവിൽ ഗോളുമായി ഹാളണ്ട്, ഡോർട്ട്മുണ്ട് ലീഗിൽ ഒന്നാമത്
Next articleചാമ്പ്യന്മാരെ വലിച്ചുകീറി ഹൈദരബാദ് വിളയാട്ട്!!