പെപ്രയെ കേരള ബ്ലാസ്റ്റേഴ്സ് ലോണിൽ അയക്കാൻ സാധ്യത

Newsroom

പെപ്ര പ്രീസീസൺ മത്സരത്തിൽ
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് അറ്റാക്കിംഗ് താരമായ ക്വാമെ പെപ്രയും ക്ലബ് വിടുമെന്ന് അഭ്യൂഹങ്ങൾ. താരത്തെ ബ്ലാസ്റ്റേഴ്സ് ലോണിൽ അയക്കാൻ ശ്രമിക്കുന്നതായാണ് വാർത്തകൾ. പ്രീസീസണിൽ ഇപ്പോൾ പെപ്ര ബ്ലാസ്റ്റേഴ്സ് സ്ക്വാഡിനൊപ്പം ഉണ്ടെങ്കിലും പരിശീലകൻ സ്റ്റാറെ പുതിയ വിദേശ താരങ്ങളെ ടീമിൽ എത്തിക്കാൻ ആണ് ആഗ്രഹിക്കുന്നത്. ബ്ലാസ്റ്റേഴ്സ് സൊട്ടീരിയോയെയും റിലീസ് ചെയ്യും.

പെപ്ര 24 01 10 15 23 51 402

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടായിരുന്ന ലെസ്കോവിച്, ഡെയ്സുകെ , ദിമി എന്നിവർ നേരത്തെ ക്ലബ് വിട്ടിരുന്നു. പെപ്ര, സൊട്ടിരിയോ എന്നിവരുടെ കേരള ബ്ലാസ്റ്റേഴ്സ് ഭാവിയാണ് ഇപ്പോൾ ചർച്ചകളിൽ ഉള്ളത്. ഈ രണ്ട് താരങ്ങളും അടുത്ത സീസണിൽ ക്ലബിനൊപ്പം ഉണ്ടായേക്കില്ല എന്ന് തന്നെയാണ് റിപ്പോർട്ടുകൾ വരുന്നത്. പുതിയ മികച്ച വിദേശ താരങ്ങളെ സൈൻ ചെയ്യാൻ ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ശ്രമിക്കുന്നുണ്ട്.

പരിക്ക് കാരണം കഴിഞ്ഞ സീസൺ പകുതിയോളം പെപ്രക്ക് നഷ്ടമായിരുന്നു‌. പരിക്കേൽക്കുന്ന സമയത്ത് താരം മികച്ച ഫോമിൽ ആയിരുന്നു‌‌. ഐ എസ് എല്ലിൽ 2 ഗോളും ഒരു അസിസ്റ്റും താരം നേടിയ പെപ്രയ്ക്ക് സൂപ്പർ കപ്പ് പോരാട്ടത്തിന് ഇടയിൽ ആയിരുന്നു പരിക്കേറ്റത്. അവിടെയും താരം 2 ഗോളുകൾ നേടിയിരുന്നു. ഘാന സ്‌ട്രൈക്കർ സീസൺ തുടക്കത്തിൽ താളം കണ്ടെത്താൻ പ്രയാസപ്പെട്ടിരുന്നു എങ്കിലും ഫോം ആയപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് അറ്റാക്കിലെ പ്രധാനി ആയി ക്വാമെ പെപ്ര മാറിയിരുന്നു.

2025 വരെ നീണ്ടു നിൽക്കുന്ന കരാർ പെപ്രക്ക് ഇപ്പോൾ ബ്ലാസ്റ്റേഴ്സിൽ ഉണ്ട്. എങ്കിലും താരവും ക്ലബും ആണ് തുടരണോ എന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത്.