മുംബൈ സിറ്റിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് ഗ്വാർഡിയോള, പ്ലേ ഓഫിനും ആശംസകൾ

20210301 212222
Credit: Twitter
- Advertisement -

ഐ എസ് എൽ ലീഗ് ഷീൽഡ് സ്വന്തമാക്കിയ മുംബൈ സിറ്റിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. സിറ്റി ഗ്രൂപ്പ് ഏറ്റെടുത്ത ആദ്യ വർഷം തന്നെ മുംബൈ സിറ്റി ഐ എസ് എല്ലിൽ ഒന്നാമത് എത്തിയത് സിറ്റി ഗ്രൂപ്പിന്റെ തന്നെ ക്ലബായ മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ പെപ് ഗ്വാർഡിയോളയെ സന്തോഷവാനാക്കി. ടീമിനു മുഴുവനായി അഭിനന്ദനങ്ങൾ അറിയിച്ച ഗ്വാർഡിയോള എല്ലാ ലീഗും കടുപ്പമാണ് എന്ന് പറഞ്ഞു.

അതുകൊണ്ട് തന്നെ വിജയിക്കുന്നവർ ബഹുമാനം അർഹിക്കുന്നു എന്നും ഗ്വാർഡിയോള പറഞ്ഞു. ഇനി ബാക്കിയുള്ള പ്ലേ ഓഫ് മത്സരത്തിന് ആശംസ പറഞ്ഞ ഗ്വാർഡിയോള മുംബൈ സിറ്റി കിരീടം ഉയർത്തും എന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. പരിശീലകൻ ലൊബേരയെയും പെപ് അഭിനന്ദിച്ചു. ഇന്നലെ മോഹൻ ബഗാനെ തോൽപ്പിച്ചതോടെ ആയിരുന്നു മുംബൈ സിറ്റി ഒന്നാം സ്ഥാനം ഉറപ്പിച്ചത്. മുംബൈയുടെ ചരിത്രത്തിലെ ആദ്യ കിരീടമായിരുന്നു ഇത്.

Advertisement