ബെംഗളൂരു എഫ് സി ഡിഫൻസിലേക്ക് ഒരു വിദേശ താരം കൂടെ. ഒരു വർഷത്തെ കരാറിൽ സ്പാനിഷ് താരം പെഡ്രോ ലൂയിസ് കാപ്പോ പയേരാസിനെ ആണ് ബെംഗളൂരു എഫ്‌സി സ്വന്തമാക്കിയത്. സ്പെയിനിലെ മഹോനിൽ ജനിച്ച 34കാരൻ ഒരു സെൻട്രൽ ഡിഫൻഡറായും മിഡ്ഫീൽഡറായും കളിക്കാൻ കഴിവുള്ള താരമാണ്.

സ്‌പോർട്ടിംഗ് മഹോണസ്, സെൽറ്റ ബി, മയോർക ബി, അവസാനം എൽഡെൻസ് എന്നിവയുൾപ്പെടെ സ്‌പെയിനിലുടനീളം നിരവധി ക്ലബ്ബുകളിൽ കളിച്ചിട്ടുള്ള താരമാണ്. അവസാന മൂന്ന് വർഷമായി സ്പാനിഷ് സെക്കൻഡ് ഡിവിഷൻ ടീമായ എൽഡെൻസിൽ ആയിരുന്നു. അവിടെ നൂറോളം മത്സരങ്ങൾ താരം കളിച്ചിരുന്നു.














