Picsart 23 06 11 10 31 42 307

ഓവൻ കോയ്ല് വീണ്ടും ചെന്നൈയിനിലേക്ക്

ഇംഗ്ലീഷ് പരിശീലകൻ ഓവൻ കോയ്ല് വീണ്ടും ഇന്ത്യയിലേക്ക് തിരികെയെത്തുന്നു. ചെന്നൈയുടെ പരിശീലകൻ ആയി ഓവൻ കോയ്ല് ചുമതലയേൽക്കും എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 2019ൽ ചെന്നൈയിന്റെ പരിശീലകൻ ആയി തന്നെ ആയിരുന്നു ഓവൻ കോയ്ല് ആദ്യമായി ഇന്ത്യയിൽ എത്തിയത്. അന്ന് ചെന്നൈയിനെ ഫൈനൽ വരെ എത്തിക്കാൻ അദ്ദേഹത്തിനായിരുന്നു. ചെന്നൈയിന്റെ നിലവിലെ പരിശീലകൻ തോമസ് ബ്രഡ്രിയക് ഇന്നലെ ക്ലബ് വിട്ടിരുന്നു.

സ്കോട്ടിഷ് ക്ലബായ ക്വീൻസ് പാർക്കിൽ നിന്നാണ് ഇപ്പോൾ കോയ്ല് വരുന്നത്. അവിടെ അദ്ദേഹത്തിന് അത്ര നല്ല കാലമായിരുന്നില്ല. പരിചയസമ്പന്നനായ ഹെഡ് കോച്ച് സ്കോട്ട്ലൻഡ്, ഇംഗ്ലണ്ട്, യുഎസ്എ എന്നിവിടങ്ങളിലും പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്. ഇതിനു മുമ്പ് രണ്ട് സീസണുകളിൽ അദ്ദേഹം ജംഷഡ്പൂരിനെ പരിശീലിപ്പിക്കുകയും ജംഷഡ്പൂരിനെ അവരുടെ ആദ്യ കിരീടമായ ഇന്ത്യൻ സൂപ്പർ ലീഗ് ഷീൽഡിലേക്ക് നയിക്കുകയും ചെയ്തിരുന്നു.

ബേൺലിയെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിച്ചത് ഫുട്ബോൾ മാനേജ്‌മെന്റിലെ അദ്ദേഹത്തിന്റെ കരിയറിലെ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.

Exit mobile version