ഓവൻ കോയ്ല് ചെന്നൈയിൻ എഫ് സിയുമായി പിരിഞ്ഞു

ഇംഗ്ലീഷ് പരിശീലകൻ ഓവൻ കോയ്ല് ചെന്നൈയിൻ പരിശീലക സ്ഥാനം ഒഴിഞ്ഞു. 2023ൽ രണ്ടാം തവണ ചെന്നൈയിൻ പരിശീലകനായ കോയ്ലിനു കീഴിൽ ചെന്നൈയിന്റെ പ്രകടനങ്ങൾ മെച്ചപ്പെട്ടിരുന്നു. എന്നാൽ ലീഗിൽ അനിശ്ചിതാവസ്ഥ കണക്കിലെടുത്ത് അദ്ദേഹം പരിശീലക സ്ഥാനം ഒഴിയാൻ തീരുമാനിക്കുക ആയിരുന്നു.

2019ൽ ചെന്നൈയിന്റെ പരിശീലകൻ ആയി തന്നെ ആയിരുന്നു ഓവൻ കോയ്ല് ആദ്യമായി ഇന്ത്യയിൽ എത്തിയത്. അന്ന് ചെന്നൈയിനെ ഫൈനൽ വരെ എത്തിക്കാൻ അദ്ദേഹത്തിനായിരുന്നു.

പരിചയസമ്പന്നനായ ഹെഡ് കോച്ച് സ്കോട്ട്ലൻഡ്, ഇംഗ്ലണ്ട്, യുഎസ്എ എന്നിവിടങ്ങളിലും പരിശീലകനായി മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്. ഇതിനു മുമ്പ് രണ്ട് സീസണുകളിൽ അദ്ദേഹം ജംഷഡ്പൂരിനെ പരിശീലിപ്പിക്കുകയും ജംഷഡ്പൂരിനെ അവരുടെ ആദ്യ കിരീടമായ ഇന്ത്യൻ സൂപ്പർ ലീഗ് ഷീൽഡിലേക്ക് നയിക്കുകയും ചെയ്തിരുന്നു.

ചുവപ്പ് കാർഡ് അംഗീകരിക്കാൻ ആകില്ല എന്ന് ചെന്നൈയിൻ പരിശീലകൻ

കേരള ബ്ലാസ്റ്റേഴ്സിന് എതിരായ മത്സരത്തിൽ ചെന്നൈയിൻ താരം വിൽമാർ ജോർദാന് കിട്ടിയ ചുവപ്പ് കാർഡ് അംഗീകരിക്കാൻ ആകില്ല എന്ന് ചെന്നൈയിൻ പരിശീലകൻ ഓവൻ കോയ്ല്. തീർത്തും തെറ്റായ തീരുമാനം ആണ് അത് എന്നും കളി തോൽക്കാൻ കാരണം റഫറിയുടെ ആ തീരുമാനം ആണെന്നും ഓവൻ കോയ്ല് മത്സര ശേഷം പറഞ്ഞു.

തുടക്കത്തിൽ ഞങ്ങൾ ഗോൾ വഴങ്ങി. എന്നാൽ ഞങ്ങൾ കളിയിലേക്ക് തിരികെ വരികയായിരുന്നു. നല്ല അവസരങ്ങൾ സൃഷ്ടിച്ചു. അപ്പോഴാണ് ഈ തീരുമാനം വരുന്നത്. ഇത് അംഗീകരിക്കാൻ ആകില്ല. ഓവൻ കോയ്ല് പറഞ്ഞു.

ടി വിയിൽ ഫുട്ബോൾ നിരീക്ഷകനായിരുന്ന റോബിൻ സിംഗ് ആ ചുവപ്പ് കാർഡ് ചുവപ്പ് കാർഡ് ആണെൻ ഓവൻ കോയ്ലിനോട് പറഞ്ഞതിന് അദ്ദേഹം അഭിമുഖം പകുതിക്ക് വെച്ച് നിർത്തി പോവുകയും ചെയ്തു.

ഓവൻ കോയ്ല് വീണ്ടും ചെന്നൈയിനിൽ, ഔദ്യോഗിക പ്രഖ്യാപനം

ഓവൻ കോയിലിന്റെ മുഖ്യ പരിശീലകനായുള്ള മടങ്ങിവരവ് ചെന്നൈയിൻ എഫ്‌സി ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്രീമിയർ ലീഗ് മാനേജർ ഓഫ് ദി മന്ത് അവാർഡ് മൂന്ന് തവണ നേടിയ പരിചയസമ്പന്നനായ സ്കോട്ടിഷ് പരിശീലകൻ 2019-20ൽ ചെന്നൈയിനെ ഫൈനലിലേക്ക് നയിച്ചിരുന്നു.

“ഓവൻ ചെന്നൈയിനിൽ തിരിച്ചെത്തിയതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഓവൻ ഇന്ത്യക്ക് അപരിചിതനല്ല, അദ്ദേഹത്തിന് ഇവിടെ എന്തുചെയ്യാൻ കഴിയുമെന്ന് ഞങ്ങൾ എല്ലാവരും കണ്ടു. ഞങ്ങളുടെ യുവ ടീമിനെ മുന്നോട്ട് നയിക്കാൻ പറ്റിയ ആളാണ് അദ്ദേഹമാണ്” ചെന്നൈയിൻ സഹ ഉടമ വിറ്റ ഡാനി അഭിപ്രായപ്പെട്ടു.

2021-22ൽ ജംഷഡ്പൂർ എഫ്‌സിക്കൊപ്പം 43 പോയിന്റുമായി 57-കാരൻ ഐ‌എസ്‌എൽ ലീഗ് ഷീൽഡ് നേടിയിരുന്നു‌. ചെന്നൈയിന്റെ നിലവിലെ പരിശീലകൻ തോമസ് ബ്രഡ്രിയക് കഴിഞ്ഞ മാസം ക്ലബ് വിട്ടിരുന്നു.

സ്കോട്ടിഷ് ക്ലബായ ക്വീൻസ് പാർക്കിൽ നിന്നാണ് ഇപ്പോൾ കോയ്ല് വരുന്നത്. അവിടെ അദ്ദേഹത്തിന് അത്ര നല്ല കാലമായിരുന്നില്ല. പരിചയസമ്പന്നനായ ഹെഡ് കോച്ച് സ്കോട്ട്ലൻഡ്, ഇംഗ്ലണ്ട്, യുഎസ്എ എന്നിവിടങ്ങളിലും പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്. ബേൺലിയെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിച്ചത് ഫുട്ബോൾ മാനേജ്‌മെന്റിലെ അദ്ദേഹത്തിന്റെ കരിയറിലെ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.

ഓവൻ കോയ്ല് വീണ്ടും ചെന്നൈയിനിലേക്ക്

ഇംഗ്ലീഷ് പരിശീലകൻ ഓവൻ കോയ്ല് വീണ്ടും ഇന്ത്യയിലേക്ക് തിരികെയെത്തുന്നു. ചെന്നൈയുടെ പരിശീലകൻ ആയി ഓവൻ കോയ്ല് ചുമതലയേൽക്കും എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 2019ൽ ചെന്നൈയിന്റെ പരിശീലകൻ ആയി തന്നെ ആയിരുന്നു ഓവൻ കോയ്ല് ആദ്യമായി ഇന്ത്യയിൽ എത്തിയത്. അന്ന് ചെന്നൈയിനെ ഫൈനൽ വരെ എത്തിക്കാൻ അദ്ദേഹത്തിനായിരുന്നു. ചെന്നൈയിന്റെ നിലവിലെ പരിശീലകൻ തോമസ് ബ്രഡ്രിയക് ഇന്നലെ ക്ലബ് വിട്ടിരുന്നു.

സ്കോട്ടിഷ് ക്ലബായ ക്വീൻസ് പാർക്കിൽ നിന്നാണ് ഇപ്പോൾ കോയ്ല് വരുന്നത്. അവിടെ അദ്ദേഹത്തിന് അത്ര നല്ല കാലമായിരുന്നില്ല. പരിചയസമ്പന്നനായ ഹെഡ് കോച്ച് സ്കോട്ട്ലൻഡ്, ഇംഗ്ലണ്ട്, യുഎസ്എ എന്നിവിടങ്ങളിലും പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്. ഇതിനു മുമ്പ് രണ്ട് സീസണുകളിൽ അദ്ദേഹം ജംഷഡ്പൂരിനെ പരിശീലിപ്പിക്കുകയും ജംഷഡ്പൂരിനെ അവരുടെ ആദ്യ കിരീടമായ ഇന്ത്യൻ സൂപ്പർ ലീഗ് ഷീൽഡിലേക്ക് നയിക്കുകയും ചെയ്തിരുന്നു.

ബേൺലിയെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിച്ചത് ഫുട്ബോൾ മാനേജ്‌മെന്റിലെ അദ്ദേഹത്തിന്റെ കരിയറിലെ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.

വെല്ലുവിളികൾ ഒക്കെ കീശയിൽ ഇട്ട് ഓവൻ കോയ്ലിന് മടങ്ങാം

ഓവൻ കോയ്ലിനും ജംഷദ്പൂരിനും ഈ സീസൺ മറക്കാൻ ആവാത്തത് ആയിരിക്കാം. സന്തോഷിക്കാൻ കിരീടമായി അവർക്ക് ലീഗ് ഷീൽഡും ഉണ്ട്. പക്ഷെ ഓവൻ കോയ്ലിന് കേരള ബ്ലാസ്റ്റേഴ്സിനോട് ഏറ്റ തോൽവി താങ്ങാൻ ആവുന്നതായിരിക്കില്ല. ലീഗിൽ ഒന്നാത് ഫിനിഷ് ചെയ്തതിന്റെ അഹങ്കാരവുമായി എത്തിയ ഓവൻ കോയ്ലിനെ ആദ്യ പാദത്തിൽ കേരള ബ്ലാസ്റ്റേഴ്സും ഇവാൻ വുകമാനോവിചും ഞെട്ടിച്ചിരുന്നു. അന്ന് മത്സര ശേഷം കേരള ബ്ലാസ്റ്റേഴ്സ് വലിയ ആഘോഷം കൂടെ നടത്തിയതോടെ ഓവന് ആകെ രോഷമായി.

അദ്ദേഹം അന്ന് മത്സര ശേഷം കേരള ബ്ലാസ്റ്റേഴ്സിന്റെ ആഹ്ലാദങ്ങളെ വിമർശിച്ചു. കേരള ബ്ലാസ്റ്റേഴ്സ് ലോകകപ്പ് നേടിയത് പോലെയാണ് ആഘോഷിച്ചത് എന്നും കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം പാദത്തിൽ മറുപടി നൽകും എന്നും പറഞ്ഞു‌. അദ്ദേഹത്തിന്റെ ക്യാപ്റ്റൻ ഹാർട്ലി അത് ആവർത്തിക്കുകയും ചെയ്തു. ഇന്നലെ നടന്ന പത്ര സമ്മേളനത്തിലും കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിക്കാൻ ആകും അതിനുള്ള ടീം ജംഷദ്പൂരിന് ഉണ്ട് എന്നും കോയ്ല് പറഞ്ഞിരുന്നു.

പക്ഷെ ഈ വീരവാദങ്ങൾ ഇന്ന് ഫലം കണ്ടില്ല. പരാജയം സമ്മതിച്ചു കൊണ്ട് ഓവൻ കോയ്ല് കളം വിട്ടു. അദ്ദേഹം അടുത്ത സീസണിൽ ഐ എസ് എല്ലിലേക്ക് വരാൻ സാധ്യത കുറവാണ് എന്ന് അടുത്തിടെ പറഞ്ഞിരുന്നു.

“കേരള ബ്ലാസ്റ്റേഴ്സ് വലിയ വെല്ലുവിളിയാണ്”- ജംഷദ്പൂർ കോച്ച്

ഇന്ന് ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ജംഷദ്പൂർ എഫ് സിയെ നേരിടാൻ ഇരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി വലിയ വെല്ലുവിളിയാണ് എന്ന് ജംഷദ്പൂർ പരിശീലകൻ ഓവൻ കോയ്ല് പറഞ്ഞു.

“ലീഗിലെ ടീമുകളുടെ നിലവാരം എല്ലാവർക്കും കാണാനാകുമെന്ന് ഞാൻ കരുതുന്നു, മികച്ച നാല് ടീമുകൾ തന്നെ ആണ് ആദ്യ നാലിൽ ഇത്തവണ ഫിനിഷ് ചെയ്തത്.” ഓവൻ കോയ്ല് പറഞ്ഞു. “വർഷം മുഴുവനും ഞങ്ങൾ രാജ്യത്തെ ഏറ്റവും മികച്ച ടീമായിരുന്നു. എന്നാൽ നിങ്ങൾ ഒരു കപ്പ് മത്സരത്തിൽ വരുമ്പോൾ എന്തും സംഭവിക്കാം. അതിനാൽ എതിരാളികളുടെ നിലവാരത്തെക്കുറിച്ച് ഞങ്ങൾ വളരെ ജാഗ്രത പുലർത്തുന്നു” ഒവൻ കോയ്ല് പറഞ്ഞു

“കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഒരു മികച്ച ടീമാണ്. ഈ സീസണിൽ ഞങ്ങൾ അവരെ രണ്ടുതവണ നേരിട്ടു, പ്രീ-സീസണിലും ഞങ്ങൾ അവരെ രണ്ടുതവണ നേരിട്ടു. ഇവാൻ വുകോമാനോവിചിനെ എനിക്ക് നന്നായി അറിയാം. എനിക്ക് അദ്ദേഹവുമായി ഒരു മികച്ച ബന്ധമുണ്ട്, അദ്ദേഹം ഒരു മികച്ച പരിശീലകനാണ്” ഓവൻ കോയ്ല് പറഞ്ഞു.

Exit mobile version