Tnatarajan

ടി നടരാജന്റെ ഡ്രീം പ്രോജക്ട്!!!

ഇന്ത്യന്‍ താരം ടി നടരാജന്റെ ഡ്രീം പ്രോജക്ടിന് ജൂൺ 23ന് തുടക്കം. സേലം ജില്ലയിലെ ചിന്നപ്പംപട്ടി എന്ന സ്ഥലത്ത് ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്കായി അദ്ദേഹം ആരംഭിയ്ക്കുന്ന നടരാജന്‍ ക്രിക്കറ്റ് ഗ്രൗണ്ടിന്റെ ഉദ്ഘാടനം ജൂൺ 23ന് ഉണ്ടാകുമെന്നാണ് താരം സോഷ്യൽ മീഡിയയിൽ അറിയിച്ചത്. ദിനേശ് കാര്‍ത്തിക്, ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒ കാശി വിശ്വനാഥ്, സിനിമ നടന്‍ യോഗി ബാബു എന്നിവരും ഉദ്ഘാടനത്തിൽ പങ്കെടുക്കും.

https://twitter.com/Natarajan_91/status/1667447446694404097

ഡിസംബര്‍ 2021ൽ ആണ് നടരാജന്‍ തന്റെ ഡ്രീം പ്രോജക്ടിനെ കുറിച്ചുള്ള പ്രഖ്യാപനം നടത്തുന്നത്. ഡിസംബര്‍ 2020ൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യന്‍ അരങ്ങേറഅറം നടത്തിയ താരത്തിന് പരിക്ക് കാരണം ടീമില്‍ സ്ഥിരം സ്ഥാനം ഉറപ്പിക്കുവാന്‍ സാധിച്ചിട്ടില്ല. ഐപിഎലില്‍ സൺറൈസേഴ്സ് താരം ആണ് നടരാജന്‍.

ഇക്കഴിഞ്ഞ ഐപിഎലില്‍ 12 മത്സരങ്ങളിൽ നിന്ന് 10 വിക്കറ്റാണ് താരം നേടിയത്.

Exit mobile version