ഒഡീഷയ്ക്ക് ഐ എസ് എൽ സീസണിലെ ആദ്യ വിജയം

Newsroom

ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ജംഷഡ്പൂർ എഫ്‌സിയെ 2-1ന് തോൽപ്പിച്ച് ഒഡീഷ എഫ്‌സി ഐഎസ്എൽ 2024-25 കാമ്പെയ്‌നിലെ ആദ്യ വിജയം നേടി. 20-ാം മിനിറ്റിൽ സ്റ്റീഫൻ ഈസിൻ്റെ ഒരു ഷോട്ടിന് ശേഷം ഡീഗോ മൗറീഷ്യോ ആണ് ഒഡീഷയുടെ സ്‌കോറിംഗ് തുറന്നത്. ഹ്യൂഗോ ബൂമസിൻ്റെ കോർണറിൽ നിന്ന് ഹെഡറിലൂടെ മൗർതാഡ ഫാൾ ആദ്യ പകുതിയിൽ തന്നെ ലീഡ് ഇരട്ടിയാക്കി.

Picsart 24 09 28 19 44 32 162

രണ്ടാം പകുതിയിൽ ജംഷഡ്പൂർ എഫ്‌സി ശക്തമായി സമ്മർദ്ദം ഉയർത്തി. 62-ാം മിനിറ്റിൽ മൗർതാദ ഫാൾ ഒരു കോർണർ സ്വന്തം വലയിലേക്ക് കയറ്റിയത് ജംഷദ്പൂരിന് ആശ്വാസമായി. ജംഷഡ്പൂർ സമനില ഗോളിനായി ശ്രമിച്ചു എങ്കിലും സ്കോർ 2-1 ആയി തുടർന്നു.