അവസരങ്ങൾ തുലച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പകുതി, ഒഡീഷ മുന്നിൽ

Newsroom

ഇന്ന് ഐ എസ് എല്ലിൽ ഒഡീഷയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിക്ക് പിരിയുമ്പോൾ ഒരു ഗോളിന് പിന്നിൽ. ആദ്യ പകുതിയിൽ ലഭിച്ച മികച്ച അവസരങ്ങൾ മുതലാക്കാത്തതാണ് കേരള ബ്ലാസ്റ്റേഴ്സിന് വിനയായത്. അവസരങ്ങൾ കുറവായിരുന്ന മത്സരത്തിൽ 31ആം മിനുട്ടിൽ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ അവസരം ലഭിച്ചത്.

ഇടതു വിങ്ങിലൂടെ വന്ന സഹൽ നൽകിയ പാസ് സ്വീകരിച്ച ഹൂപ്പർ ഡിഫൻഡറെ മറികടന്ന് ഷോട്ട് തൊടുത്തു എങ്കിലും ലക്ഷ്യത്തിൽ എത്തിയില്ല. ഇതിനു പിന്നാലെ ഒഡീഷ ഗോൾകീപ്പറിന്റെ പിഴവ് മുതലെടുത്ത ഹൂപ്പർ ഒരു മനോഹര പാസ് ജുവാൻഡെയ്ക്ക് കൊടുത്തു എങ്കിലും മധ്യനിര താരത്തിന്റെ ഷോട്ട് ഗോൾ പോസ്റ്റിന് മുകളിലൂടെ പറന്നു. ഇതിനു ശേഷവും കേരള ബ്ലാസ്റ്റേഴ്സ് അവസരങ്ങൾ ഉണ്ടാക്കി എങ്കിലും ഫിനിഷിങ് ടച്ച് നൽകാൻ ആയില്ല.

എന്നാൽ ഒഡീഷ അവർക്ക് കിട്ടിയ ഏക അവസരം ലക്ഷ്യത്തിൽ എത്തിച്ചു. 45ആം മിനുട്ടിൽ മൊറീസിയോ ആണ് ഒഡീഷയ്ക്ക് ലീഡ് നൽകിയത്.