നോർത്ത് ഈസ്റ്റ് പരിശീലകനെ പുറത്താക്കി

20210113 002212
- Advertisement -

ഐ എസ് എല്ലിൽ ഒരു പരിശീലകന്റെ കൂടെ സ്ഥാനം തെറിച്ചു. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പരിശീലകൻ ജെറാഡ് നസിനെ ആണ് പുറത്താക്കിയിരിക്കുന്നത്‌. ഇന്ന് നടന്ന ബെംഗളൂരു എഫ് സിക്ക് എതിരായ മത്സരത്തിലും വിജയിക്കാൻ കഴിയാത്തതോടെ ആണ് ജെറാഡ് നസിനെ ജോലിയിൽ നിന്ന് നീക്കാൻ ടീം അധികൃതർ തീരുമാനിച്ചത്.

നോർത്ത് ഈസ്റ്റിന് അവസാന ഏഴു മത്സരങ്ങളിൽ ഒരു വിജയം പോലും നേടാൻ ആയിട്ടില്ല. ഈ സീസൺ തുടക്കത്തിൽ ആയിരുന്നു സ്പാനിഷ് പരിശീലകനായ നസ് നോർത്ത് ഈസ്റ്റിൽ എത്തിയത്. മികച്ച തുടക്കം നോർത്ത് ഈസ്റ്റിന് ലഭിച്ചു എങ്കിലും പിന്നീട് അവർ ഒരുപാട് പിറകോട്ട് പോവുകയായിരുന്നു‌. നസിന് പകരം തൽക്കാലം ഖാലിദ് ജമീൽ ആകും നോർത്ത് ഈസ്റ്റിനെ നയിക്കുക എന്ന് ക്ലബ് അറിയിച്ചു.

Advertisement