“നോർത്ത് ഈസ്റ്റ് പൊരുതുന്നത് തുടരണം” – ഖാലിദ് ജമീൽ

Newsroom

എഫ്‌സി ഗോവയ്‌ക്കെതിരായ വിജയത്തിന് ശേഷം എല്ലാവരും ആത്മവിശ്വാസത്തിലാണ് എന്ന് ഖാലിദ് ജമീൽ. ഇപ്പോൾ ലഭിച്ച താളം നമ്മൾ നിലനിർത്തണം എന്നും ടീം പോരാടുന്നത് തുടരണം എന്നും ഖാലിദ് ജമീൽ പറഞ്ഞു. ഇന്ന് നോർത്ത് ഈസ്റ്റ് ഒഡീഷയെ നേരിടാൻ ഒരുങ്ങുകയാണ്.

ഒഡീഷ എഫ്‌സിയെക്കുറിച്ച് പറയുമ്പോൾ, അവർ ഒരു നല്ല ടീമാണ്. അവർ വളരെ മികച്ച ഫുട്ബോൾ കളിക്കുകയും ഈ സീസണിൽ വളരെ നന്നായി തുടങ്ങുകയും ചെയ്തു. അവർ കടുത്ത എതിരാളികളാണ്, നമ്മൾ എപ്പോഴും ജാഗരൂകരായിരിക്കണം. ഈ മത്സരം ഞങ്ങൾക്ക് വളരെ പ്രധാനമാണ്. ഖാലിദ് ജമീൽ പറഞ്ഞു.