നോർത്ത് ഈസ്റ്റ് പ്രതിസന്ധിയിൽ, നാണക്കേടിൽ നിന്ന് രക്ഷിക്കാൻ അപേക്ഷയുമായി ആരാധകർ

- Advertisement -

ഐ എസ് എൽ ക്ലബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പ്രതിസന്ധിയിൽ തുടരുന്ന അവസരത്തിൽ ഇനിയും ക്ലബിനെ നാണക്കേടിലേക്ക് തള്ളി വിടരുതെന്ന അപേക്ഷയുമായി നോർത്ത് ഈസ്റ്റിന്റെ ആരാധകരായ ഹൈലാൻഡ് ബ്രിഗേഡ്സ്. കേരള ബ്ലാസ്റ്റേഴ്സിനെ പോലുള്ള ക്ലബുകൾ പ്രീ സീസൺ മത്സരത്തിനായി ടിക്കറ്റ് വിറ്റ് തുടങ്ങുമ്പോഴും ഒരു സൈനിംഗ് വരെ ഇല്ലാതെ ഇരിക്കുകയാണ് തങ്ങൾ എന്ന് വേദനയോടെ നോർത്ത് ഈസ്റ്റ് ആരാധകർ പറയുന്നു.

കഴിഞ്ഞ ഒരു വർഷമായി സാമ്പത്തിക പ്രതിസന്ധിയിലാണ് ജോൺ അബ്രഹാം സഹ ഉടമയായ നോർത്ത് ഈസ്റ്റ് ക്ലബ്. ക്ലബിനെ വിൽക്കാൻ വരെ ശ്രമങ്ങൾ അണിയറയിൽ നടക്കുന്നുണ്ടായിരുന്നു. ഇത് വരെ അടുത്ത സീസണിലേക്ക് ഒരു സ്വദേശി താരത്തെയോ വിദേശി താരത്തെയോ എന്തിന് പരിശീലകനെ വരെ നോർത്ത് ഈസ്റ്റ് സൈൻ ചെയ്തിട്ടില്ല. ശമ്പളം കൊടുക്കാൻ ഇല്ലാത്തതിനാൽ സോഷ്യൽ മീഡിയ മാനേജ് ചെയ്യാൻ വരെ നോർത്ത് ഈസ്റ്റ് ആരെയും നിയമിച്ചിട്ടില്ല.

ആരാധകർ കത്തിൽ പറയുന്ന സൗജന്യമായി സോഷ്യൽ മീഡിയ തങ്ങൾ ഹാൻഡിക് ചെയ്യാം എന്നാണ്. കാരണം സോഷ്യൽ മീഡിയ ആണ് ക്ലബും ആരാധകരും തമ്മിലുള്ള ഒരേയൊരു ബന്ധം. അത് ഇപ്പോൾ നിലച്ചിരിക്കുകയാണ്. കുറച്ച് ആരാധകരെ ഇനി നോർത്ത് ഈസ്റ്റിനൊപ്പം ബാക്കിയുള്ളൂ അവരെ കൂടെ നഷ്ടപ്പെടുത്തരുത് എന്ന് ആരാധക കൂട്ടം അപേക്ഷിക്കുന്നു.

കഴിഞ്ഞ സീസണിൽ പരിതാപകരമായ പ്രകടനം കാഴ്ചവെച്ച നോർത്ത് ഈസ്റ്റിന് ഒഴിഞ്ഞ ഗ്യാലറിയിൽ കളിക്കേണ്ട ഗതി വന്നിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement