കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഹെഡ് കോച്ച് മൈക്കൽ സ്റ്റാഹ്‌രെ നോഹ സദൗയിയുടെ തിരിച്ചുവരവിനെ കുറിച്ച് പോസിറ്റീവ് അപ്‌ഡേറ്റ് നൽകി. വിംഗർക്ക് ഉടൻ തന്നെ കളിക്കാൻ കഴിയുമെന്ന് അദ്ദേഹം ഇന്നലെ പറഞ്ഞു. “നോഹ പരിശീലന പിച്ചിൽ തിരിച്ചെത്തി, അതിനാൽ അടുത്ത മത്സരത്തിനോ ഫിഫ ഇടവേളയ്ക്ക് ശേഷമോ അവൻ മാച്ച് സ്ക്വാഡിൽ തിരിച്ചെത്തും” സ്റ്റാഹ്രെ പറഞ്ഞു.

മുംബൈ സിറ്റിക്കും ബെംഗളൂരു എഫ്‌സിക്കുമെതിരായ അവസാന രണ്ട് മത്സരങ്ങൾ നോഹക്ക് നഷ്ടമായിരുന്നു. ഈ രണ്ട് മത്സരങ്ങളിലും നോഹ സദൗയിയുടെ അഭാവം പ്രകടമായുരുന്നു. രണ്ടു മത്സരങ്ങളും കേരള ബ്ലാസ്റ്റേഴ്‌സ് തോൽക്കുകയുൻ ചെയ്തു.