കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ ബെംഗളൂരു എഫ് സിയോട് പരാജയപ്പെട്ടത് ഡിഫൻസിലെ വലിയ വ്യക്തിഗത പിഴവുകൾ കാരണമായിരുന്നു. എന്നാൽ വ്യക്തികളെ മാത്രം കുറ്റം പറയാൻ താൻ ഇല്ല എന്ന് പരിശീലകൻ സ്റ്റാറേ മത്സര ശേഷം പറഞ്ഞു.
“മൂന്നാമത്തെ ഗോൾ ഞാൻ കാര്യമായി എടുക്കുന്നില്ല, ആദ്യത്തെ രണ്ടെണ്ണം വലിയ പിഴവുകളിൽ നിന്നുമായിരുന്നു. പക്ഷെ, ഇത് ഫുട്ബോളാണ്. ഒരു പരിശീലകനെന്ന നിലയിൽ, ആരെയും കുറ്റപ്പെടുത്താതിരിക്കുന്നത് പ്രധാനമാണ്.” സ്റ്റാറേ പറഞ്ഞു.
“ഞങ്ങളൊരു ടീമാണ്. പരസ്പരം പിന്തുണക്കേണ്ടതുണ്ട്. ശരിയാണ്, പ്രതിരോധത്തിൽ പിഴവുണ്ടായി, എഴുപതാം മിനിറ്റിൽ ഗോൾകീപ്പർക്ക് പിഴച്ചു. എന്നാൽ, ഒരിക്കൽ അത് അംഗീകരിച്ചു കഴിഞ്ഞാൽ, മുന്നോട്ട് പോകാം. ആരാധകർ ഞങ്ങളുടെ കളിക്കാരെ പിന്തുണയ്ക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പിഴവുകളിൽ നിന്നും പാഠങ്ങൾ പഠിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.’ അദ്ദേഹം പറഞ്ഞു.
ഈ മത്സരം തോറ്റെന്ന് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട് എന്നും മിക്കേൽ സ്റ്റാറെ പറഞ്ഞു.