നിശു കുമാർ കളിക്കാത്തത് എന്തെന്ന് വ്യക്തമാക്കി കിബു വികൂന

Newsroom

ഇന്നലെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഏറ്റവും നിരാശ നൽകിയത് ആദ്യ ഇലവനിൽ നിശു കുമാർ ഉണ്ടായിരുന്നില്ല എന്നതായിരുന്നു. നിശു കുമാറിന് പകരം പ്രശാന്ത് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. എന്നാൽ റൈറ്റ് ബാക്കിൽ പ്രശാന്ത് നടത്തിയ പ്രകടനങ്ങൾ അത്ര നല്ലതായിരുന്നില്ല. നിശു കുമാർ ആദ്യ ഇലവിൽ എത്താത്തതിന് തക്കതായ കാരണം ഉണ്ട് എന്ന് കിബു വികൂന മത്സര ശേഷം പറഞ്ഞു.

നിശുകുമാർ പൂർണ്ണ ഫിറ്റ്നെസിൽ അല്ല എന്നും നിശു 100% ഫിറ്റായതായി ടീം വിലയിരുത്തുന്നില്ല എന്നുമാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞത്. നിശു കുമാർ പൂർണ്ണ ആരോഗ്യവാൻ ആയി കഴിഞ്ഞാൽ കേരള ബ്ലാസ്റ്റേഴ്സിനെ വലിയ ഗുണം ഉണ്ടാകുന്ന താരമായിരിക്കും നിശു എന്നും വികൂന പറഞ്ഞു. നിശുവിന് പകരം ഇറങ്ങിയ പ്രശാന്ത് നല്ല പ്രകടനമാണ് കാഴ്ചവെച്ചത് എന്നും വികൂന പറഞ്ഞു.