യുവ താരം നിന്തോയ് ഇനി ചെന്നൈയിനിൽ

Img 20210907 122513

യുവ വിങ്ങർ നിന്തോയ് മീടെയെ ചെന്നൈയിൻ എഫ് സി സ്വന്തമാക്കി. അവസാന രണ്ടു സീസണുകളായി നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ താരമായിരുന്നു നിന്തോയ്. ഇപ്പോൾ ചെന്നൈയിന് ഒപ്പം രണ്ട് വർഷത്തെ കരാർ ആണ് താരം ഒപ്പുവെച്ചത്‌. മുമ്പ് ഇന്ത്യൻ ആരോസിനായി രണ്ട് വർഷം ഐലീഗ് കളിച്ച് താരം തിളങ്ങിയിട്ടുണ്ട്..

21കാരനായ നിന്തോയ് കഴിഞ്ഞ സീസണിലെ നോർത്ത് ഈസ്റ്റിന്റെ പ്ലേ ഓഫ് വരെയുള്ള യാത്രയിൽ പ്രധാനി ആയിരുന്നു. ഈ കഴിഞ്ഞ ഐ എസ് എല്ലിൽ 13 മത്സരങ്ങൾ നിന്തോയ് കളിച്ചിട്ടുണ്ട്. മുമ്പ് ഇന്ത്യൻ അണ്ടർ 17 ലോകകപ്പ് ടീമിലും നിന്തോയ് ഉണ്ടായിരുന്നു. എ ഐ എഫ് എലൈറ്റ് അക്കാദമിയിലൂടെ വളർന്ന താരമാണ്. ഇന്ത്യൻ അണ്ടർ 17 ടീമിനായി 25ൽ അധികം മത്സരങ്ങൾ താരം കളിച്ചിരുന്നു.

Previous articleലൗട്ടാരോ മാർട്ടിനസ് ഇന്റർ മിലാനിൽ പുതിയ കരാർ ഒപ്പുവെക്കും
Next article“എനിക്ക് ഒലെയെ വിശ്വസിക്കേണ്ടതുണ്ട്. അദ്ദേഹത്തിന് എന്നെ ആവശ്യമില്ലെങ്കിൽ, എന്നെ ക്ലബ് വിടാൻ അനുവദിക്കുമായിരുന്നു” – വാൻ ഡെ ബീക്