Picsart 22 10 28 00 53 29 808

നിഹാലിന് കേരള ബ്ലാസ്റ്റേഴ്സ് അരങ്ങേറ്റം നൽകാനുള്ള കാരണം വ്യക്തമാക്കി ഇവാൻ

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയും ഒഡീഷ എഫ് സിയും തമ്മിലുള്ള മത്സരത്തിന്റെ രണ്ടാം പകുതിയിൽ യുവ മലയാളി താരം നിഹാൽ സുധീഷ് തന്റെ ഐ എസ് എൽ അരങ്ങേറ്റം നടത്തിയിരുന്നു. അന്ന് ബിദ്യാസാഗർ ബെഞ്ചിൽ ഉണ്ടായിരുന്നിട്ടും എന്തായിരുന്നു നിഹാലിനെ ഇറക്കാനുള്ള കാരണം എന്ന ചോദ്യത്തിന് പരിശീലകൻ ഇവാൻ വുകമാനോവിച് മറുപടി നൽകി.

സഹൽ അബ്ദുൽ സമദിന്റെ പകരക്കാരനായി ഇടതു വശത്ത് ഒരാൾ വേണ്ടതു കൊണ്ടാണ് നിഹാലിനെ ഇറക്കിയത് എ‌നുൻ ബിദ്യാസാഗറിനെ അറ്റാകിന്റെ സെൻട്രൽ ഭാഗത്ത് കളിപ്പിക്കാൻ ആണ് താല്പര്യപ്പെടുന്നത് എന്നും കോച്ച് പറഞ്ഞു. ഇതു മാത്രമല്ല നിഹാലിനെ ഇതുപോലൊരു സാഹചര്യത്തിൽ ഇറക്കിയാൽ താരത്തിന്റെ പ്രതികരണം എന്തായിരിക്കും എന്ന് തനിക്ക് അറിയണമായിരുന്നു എന്നും ഇവാൻ പറഞ്ഞു.

ഭാവിയിൽ ഈ ക്ലബിന് ഏറെ സംഭാന നൽകാൻ പോകുന്ന താരങ്ങളാണ് നിഹാലും ബിദ്യാസാഗറും എന്നും കോച്ച് പറഞ്ഞു.

Exit mobile version