20221028 011644

ഇനി വിജയം വേണം, കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മുംബൈ സിറ്റിക്ക് എതിരെ

ഐ എസ് എല്ലിലെ തങ്ങളുടെ നാലാം മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കൊച്ചിയിൽ ഇറങ്ങും. ഇന്ന് ശക്തരായ മുംബൈ സിറ്റി ആണ് കേരള ബ്ലാസ്റ്റേഴ്സിനെ നേരിടാൻ കൊച്ചിയിൽ എത്തുന്നത്. അവസാന രണ്ടു മത്സരങ്ങൾ പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് വിജയിച്ചെ മതിയാകൂ. ഒഡീഷക്ക് എതിരെയും മോഹൻ ബഗാനെതിരെയും ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. രണ്ട് മത്സരങ്ങളിലും ലീഡ് എടുത്ത ശേഷമാണ് ബ്ലാസ്റ്റേഴ്സ് വിജയം കൈവിട്ടത്.

ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച മൂന്ന് പോയിന്റ് മാത്രമെ ഇപ്പോഴും കേരള ബ്ലാസ്റ്റേഴ്സിന് ഉള്ളൂ. പരിക്ക് മാറി എത്തുന്ന അപോസ്തൊലിസും ആയുഷും ഇന്ന് സ്ക്വാഡിന്റെ ഭാഗമാകും. ആദ്യ ഇലവനിൽ ഇവാൻ വുകമാനോവിച് മാറ്റങ്ങൾ വരുത്തുമോ എന്ന് കണ്ടറിയണം.

കളിച്ച മൂന്ന് മത്സരങ്ങളും പരാജയപ്പെടാതെ ആണ് മുംബൈ സിറ്റി എത്തുന്നത്. ലീഗിലെ ഏറ്റവും മികച്ച സ്ക്വാഡുകളിൽ ഒന്നിനെ പരാജയപ്പെടുത്താ‌ ആയാൽ ബ്ലാസ്റ്റേഴ്സിന് അത് വലിയ ഊർജ്ജം നൽകും. ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരം തത്സമയം സ്റ്റാർ സ്പോർട്സിലും ഏഷ്യാനെറ്റ് പ്ലസിലും ഹോട് സ്റ്റാറിലും കാണാം.

Exit mobile version