പൂനെ താരങ്ങളെ സമീപിക്കുന്നവർക്ക് മുന്നറിയിപ്പുമായി ക്ലബ്

എഫ്.സി പൂനെയുമായി കരാർ ഉള്ള താരങ്ങളെ സമീപിക്കുന്നവർക്ക് മുന്നറിയിപ്പുമായി പൂനെ എഫ്.സി മാനേജ്‌മന്റ്. എഫ്.സി പൂനെ ക്ലബ് അടച്ചുപ്പൂട്ടാൻ പോവുകയാണെന്ന സോഷ്യൽ മീഡിയ വാർത്തകളോട് പ്രതികരിക്കുകയായിരുന്നു ക്ലബ് മാനേജ്‌മന്റ്. ക്ലബ് അടച്ചു പൂട്ടാൻ പദ്ധതിയില്ലെന്നും ക്ലബ് പൂനെയിൽ നിന്ന് മാറ്റാൻ വേണ്ടി മാത്രമാണ് ശ്രമം നടക്കുന്നതെന്നും ക്ലബ് അറിയിച്ചു. എഫ്.സി പൂനെ ക്ലബ് അടച്ചുപ്പൂട്ടാൻ പോവുകയാണെന്നും താരങ്ങളെ സ്വന്തമാക്കാൻ ക്ലബ്ബുകൾ ശ്രമിക്കുന്നു എന്ന വാർത്തയും കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. ഇതോടെയാണ് ക്ലബ്ബുമായി കരാറുള്ള താരങ്ങളെ താരങ്ങളെ സമീപിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ക്ലബ് രംഗത്തെത്തിയത്.

എഫ്.സി പൂനെയിൽ നിന്ന് ശമ്പളം ലഭിച്ചില്ലെന്ന പരാതിയുമായി മുൻ ബ്ലാസ്റ്റേഴ്‌സ് താരം ഇയാൻ ഹ്യുമും മലയാളി താരം ആഷിഖ് കുരുണിയനും ഓൾ ഇന്ത്യ ഫുട്ബോൾ അസോസിയേഷനെ സമീപിച്ചിരുന്നു. എന്നാൽ ക്ലബ്ബിന്റെ സാമ്പത്തിക പ്രശ്നങ്ങൾ എല്ലാം ഒരു ഇൻവെസ്റ്ററെ സ്വന്തമാക്കുന്നത് വരേയുള്ളുവെന്നും ക്ലബ് വ്യക്തമാക്കിയിട്ടുണ്ട്. പൂനെ സിറ്റിയുടെ സൂപ്പർ താരം മർസെലിഞ്ഞോ കേരള ബ്ലാസ്റ്റേഴ്സിലേക്ക് എന്ന വാർത്തകൾക്ക് പുറമെ താരം തന്നെ അത് നിഷേധിച്ച് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരുന്നു.

Previous articleനങ്കൂരമിട്ട് ഹോപ്, വെടിക്കെട്ട് പ്രകടനവുമായി ഹെറ്റ്മ്യര്‍
Next articleഇന്ത്യയുടെ വിജയത്തിന് കാരണം ഐ.പി.എൽ ആണെന്ന് ഷാഹിദ് അഫ്രീദി