കിസിറ്റോയ്ക്ക് വരും മത്സരങ്ങൾ നഷ്ടമാകും

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടികൾക്ക് ഒരു കുറവുമില്ല. പരിക്കാണ് പുതുതായി കേരള ബ്ലാസ്റ്റേഴ്സിന്റെ തലവേദന ആയിരിക്കുന്നത്. ഇന്നലെ ജംഷദ്പൂരിനെതിരായ മത്സരത്തിൽ കിസിറ്റോയ്ക്കാണ് പുതുതായി പരിക്കേറ്റത്. ഇന്നലെ ഹാംസ്ട്രിംഗ് ഇഞ്ച്വറി നേരിട്ട കിസ്റ്റോ ആദ്യ പകുതിയിൽ തന്നെ കളം വിട്ടിരുന്നു. പരിക്ക് നാറി സ്ലാവിസയും പെകൂസണും വന്നു എന്ന് കേരളം ആശ്വസിക്കുമ്പോഴാണ് ഈ പുതിയ പരിക്ക്.

കിസിറ്റോയ്ക്ക് രണ്ടാഴ്ച എങ്കിലും പിറത്തിരിക്കേണ്ടി വരും. ഐ എസ് എൽ ഏഷ്യാ കപ്പിനായി ഇടവേളയ്ക്ക് പിരിഞ്ഞ് ജനുവരിയിൽ ലീഗ് പുനരാരംഭിക്കുമ്പോൾ മാത്രെ കിസിറ്റോ ഇനി കളിക്കാൻ സാധ്യതയുള്ളൂ. കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ കാലം മുതൽ പരിക്ക് നിരന്തരം വിടാതെ പിന്തുടരുന്ന താരമാണ് കിസിറ്റോ. കഴിഞ്ഞ സീസണിന്റെ അവസാനം മുഴുവനായും കിസിറ്റോയ്ക്ക് പരിക്ക് കാരണം നഷ്ടമായിരുന്നു.

കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസീവ് മിഡ്ഫീൽഡർ നികോളയും ഇപ്പോൾ പരിക്കിന്റെ പിടിയിലാണ്.

Advertisement