“താനും ബ്ലാസ്റ്റേഴ്സ് ആരാധകനാണ്, ആരാധകരുടെ വിഷമം മനസ്സിലാകും”

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ വിഷമം തനിക്ക് മനസ്സിലാകും എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് ജെയിംസ്. സീസണിലെ മോശം പ്രകടനത്തിൽ സഹികെട്ട് ആരാധകർ പ്രതിഷേധവുമായി ഇറങ്ങിയ അവസരത്തിലാണ് ജെയിംസ് ഈ പ്രതികരണവുമായി എത്തിയത്. ആരാധകർക്ക് നല്ല ഫുട്ബോൾ ഉണ്ടെങ്കിൽ മാത്രമെ ആസ്വദിക്കാൻ ആവു. ഒരു ആരാധകനും ടീമിന്റെ മോശം അവസ്ഥയിൽ സന്തോഷിക്കാൻ കഴിയില്ല എന്നും ജെയിംസ് പറഞ്ഞു.

ആരാധകരുടെ വിഷമം തനിക്ക് മനസ്സിലാകും, കാരണം താനും ഒരു കേരള ബ്ലാസ്റ്റേഴ്സ് ആരാധകനാണ്. ടീം നന്നായി കളിക്കാതിരിക്കുമ്പോൾ ടീമിന്റെ മത്സരം കാണുക അത്ര സുഖകരമായിരിക്കില്ല. ജെയിംസ് പറഞ്ഞു. എന്നാൽ ഈ അവസ്ഥയ്ക്ക് പരഹാരം കാണാൻ ആകുമെന്ന് ജെയിംസ് പ്രതീക്ഷ പ്രകടിപ്പിച്ചു. നന്നയി കളിക്കുക എന്നതിൽ ഉപരിയായി ഫലമാണ് ഇപ്പോൾ പ്രധാനം. ടീമിന്റെ ഫുട്ബോൾ സ്പിരിറ്റിന് ഇപ്പോഴും ജീവനുണ്ട്. ആരാധകർ ആഗ്രഹിക്കുന്ന ഫലങ്ങൾ ഉടൻ ഉണ്ടാകും. അവിടേക്കെത്താൻ ആകുമെന്ന് തനിക്ക് ഉറച്ച വിശ്വാസമുണ്ട് എന്നും ജെയിംസ് പറഞ്ഞു.

Advertisement