“ഐ എസ് എല്ലിലെ എക്കാലത്തെയും ടോപ്പ് സ്കോറർ എന്നത് തന്റെ ലക്ഷ്യമല്ല”

- Advertisement -

ഐ എസ് എല്ലിലെ എക്കാലത്തെയും മികച്ച ടോപ്പ് സ്കോറർ ആവുകയല്ല തന്റെ ലക്ഷ്യം എന്ന് എഫ് സി ഗോവൻ താരം ഫെറാൻ കോറോ. ഇന്നലെ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഇരട്ട ഗോളുകൾ അടിച്ച ശേഷമായിരുന്നു കോറോയുടെ ഈ പ്രതികരണം. ഇന്നലത്തെ ഗോളുകളോടെ കോറോയ്ക്ക് ഐ എസ് എല്ലിൽ 26 ഗോളുകൾ ആയി. രണ്ട് ഗോളുകൾ കൂടെ നേടിയാൽ ഐ എസ് എല്ലിൽ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന ഇയാൻ ഹ്യൂമിന്റെ റെക്കോർഡിനൊപ്പം കോറോയ്ക്ക് എത്താം.

ഇന്നലെ നേടിയ ഗോളുകളിലൂടെ രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്നു സുനിൽ ഛേത്രിയെ ആണ് കോറോ മറികടന്നത്. ഛേത്രിക്ക് 25 ഗോളുകളാണ് ഉള്ളത്. സീസണിൽ മികച്ച ഫോമിലുള്ള ഛേത്രിയും കോറോയും എളുപ്പത്തിൽ തന്നെ ഹ്യൂമിന്റെ റെക്കോർഡ് മറികടക്കും. ഹ്യൂം 28 ഗോളുകൾ നേടാൻ 59 മത്സരങ്ങൾ എടുത്തിരുന്നു. കോറോ ആകട്ടെ 26 മത്സരങ്ങളിൽ നിന്നാണ് 26 ഗോളുകളിൽ എത്തിയിരിക്കുന്നത്.

എന്നാൽ താൻ ടീമിന്റെ ജയം മാത്രമെ നോക്കുന്നുള്ളൂ എന്നും ഗോളടിക്കുന്നത് ലീഗിലെ ടോപ്പ് സ്കോറർ പദവിക്ക് വേണ്ടി അല്ല എന്നും കോറോ പറഞ്ഞു. അങ്ങനെ ഒരു റെക്കോർഡ് ലഭിക്കുകയാണെങ്കിൽ സന്തോഷം, പക്ഷെ അത് എന്റെ ലക്ഷ്യമായിരിക്കില്ല. കോറോ പറഞ്ഞു.

Advertisement