ഹ്യൂം വീണ്ടും കേരളത്തിന്റെ മണ്ണിൽ

- Advertisement -

ഇന്ന് പൂനെ സിറ്റിയെ കേരള ബ്ലാസ്റ്റേഴ്സ് നേരിടുമ്പോൾ ശ്രദ്ധ പോവുക ഇയാൻ ഹ്യൂമിലേക്ക് ആയിരിക്കും. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മുന്നിലേക്ക് ഒരിക്കൽ കൂടെ ഇയാൻ ഹ്യൂം എത്തുകയാണ്. ഇത്തവണ പൂനെ സിറ്റിയുടെ ജേഴ്സിയിലാണെന്ന് മാത്രം. കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരത്തെ നിലനിർത്തേണ്ടതില്ല എന്ന് ടീം തീരുമാനിച്ചതോടെ ആയിരുന്നു ഈ സീസണ് മുമ്പായി ബ്ലാസ്റ്റേഴ്സ് വിട്ട് ഹ്യൂം പൂനെയിൽ എത്തിയത്.

പരിക്ക് കാരണം സീസൺ തുടക്കത്തിലെ രണ്ടു മാസം പുറത്തിരുന്ന ഹ്യൂം ഇപ്പോഴാണ് ടീമിന്റെ ഭാഗമാവാൻ തുടങ്ങിയത്. കേരള ബ്ലാസ്റ്റേഴ്സ് പോലെ തന്നെ ഈ സീസണിൽ തപ്പിതടയുന്ന ടീമാണ് പൂനെ സിറ്റിയും. ഇയാൻ ഹ്യൂമിന്റെ വരവും കാര്യമായി പൂനെ സിറ്റിയെ സഹായിച്ചിട്ടില്ല. കേരള ബ്ലാസ്റ്റേഴ്സിനെതിരായി മുമ്പ് അത്ലറ്റിക്കോ കൊൽക്കത്തയുടെ ജേഴ്സിയിലും ഹ്യൂം കളിച്ചിട്ടുണ്ട്.

ഐ എസ് എല്ലിലെ ഏറ്റവും വലിയ ഗോൾ സ്കോറർ ആണെങ്കിലും ഇതുവരെ ഹ്യൂം കേരള ബ്ലാസ്റ്റേഴ്സിനെതിരെ സ്കോർ ചെയ്തിട്ടില്ല. രണ്ട് സീസണുകളിലായി കേരളത്തിനു കളിച്ചിട്ടുള്ള ഹ്യൂം 10 ഗോളുകൾ ബ്ലാസ്റ്റേഴ്സിനായി നേടിയിട്ടുണ്ട്.

Advertisement