ഇയാൻ ഹ്യൂമിന്റെ ഗോളും റെക്കോർഡും ഐ എസ് എൽ തിരിച്ചെടുത്തു

- Advertisement -

രണ്ട് ദിവസം മുമ്പ് മഹാ ഡെർബിയിൽ ഇയാൻ ഹ്യൂം നേടിയ ഗോൾ ഹ്യൂമിന്റേത് അല്ല എന്ന് ഐ എസ് എൽ. പൂനെ സിറ്റിയുടെ താരം ഇയാൻ ഹ്യൂം അന്ന് നേടിയ ഗോൾ വിദഗ്ധ പരിശോധനയിൽ റോബിൻ സിംഗിന്റെ ടെച്ചിലാണ് വലയിൽ എത്തിയത് എന്നും അതു കൊണ്ട് ഗോൾ റോവിൻ സിംഗിന് നൽകുന്നതായും ഐ എസ് എൽ അറിയിച്ചു. സീസണിലെ ഇയാൻ ഹ്യൂമിന്റെ ഏക ഗോളായിരുന്നു അത്.

ആ ഗോളോടെ ഐ എസ് എല്ലിന്റെ എല്ലാ സീസണിലും ഒരു ഗോൾ എങ്കിലും നേടുക എന്ന നോട്ടത്തിൽ ഹ്യൂം എത്തിയിരുന്നു. അഞ്ചു സീസണിലും ഗോൾ നേടിയ ഏക വിദേശ താരം എന്ന റെക്കോർഡ് ഇയാൻ ഹ്യൂം സ്വന്തമാക്കിയതായി ഐ എസ് എൽ തന്നെ ആയിരുന്നു ആ മത്സര ശേഷം ഔദ്യോഗികമായി പറഞ്ഞത്. എന്നാൽ ഇന്നലെ ഐ എസ് എൽ തീരുമാനം മാറ്റി. ഇതോടെ റെക്കോർഡും ഇയാൻ ഹ്യൂമിന് നഷ്ടമായി.

Advertisement