ഛേത്രി ഇറങ്ങും,പക്ഷെ രണ്ടു പ്രാധന താരങ്ങൾ ഇല്ല, ഗോവ vs ബെംഗളൂരു ലൈനപ്പ് അറിയാം

- Advertisement -

ഇന്ന് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന എഫ് സി ഗോവയും ബെംഗളൂരു എഫ് സിയുയുമായുയുള്ള മത്സരത്തിന്റെ ലൈനപ്പ് പ്രഖ്യാപിച്ചു. പ്രധാന രണ്ട് താരങ്ങൾ ഇല്ലതെയാണ് രണ്ടു ടീമുകളും കളത്തിൽ ഇറങ്ങുന്നത്. പരിക്കിൽ നിന്ന് മുക്തനായ സുനിൽ ഛേത്രി ഇന്ന് ബെംഗളൂരു എഫ് സിയുടെ ആദ്യ ഇലവനിൽ തന്നെ ഉണ്ട്. പക്ഷെ ബെംഗളൂരുവിന്റെ സ്ട്രൈക്കർ മികു ഇന്ന് ബെഞ്ചിൽ പോലും ഇല്ല. മികുവിന് പകരം ഭൂട്ടാൻ താരം ചെഞ്ചോ ആദ്യ ഇലവനിൽ എത്തി. പാർതാലുവിന് പകരം സിസ്കോയും ആദ്യ ഇലവനിൽ എത്തിയിട്ടുണ്ട്.

ഗോവൻ ലൈനപ്പിലെ പ്രധാന സർപ്രൈസ് എഡു ബേഡിയയുടെ അഭാവമാണ്. എഡു ബേഡിയ ഇന്ന് ബെഞ്ചിൽ ആണ് ഉള്ളത്. ബേഡിയക്ക് പകരം ഹ്യൂഗോ ബോമസ് ഇന്ന് ആദ്യ ഇലവനിൽ എത്തി.

എഫ് സി ഗോവ : നവാസ്, മുഹമ്മദ് അലി, ഫാൾ, പെന, ഫെർണാണ്ടസ്, ജാഹു, ലെന്നി, ബ്രാണ്ടൻ, ജാക്കി, ബോമസ്, കോറൊ

ബെംഗളൂരു: ഗുർപ്രീത്, ബെഹ്കെ, സെറാൻ, ജുവാനൻ, നിഷു, ഖാബ്ര, സിസ്കോ, ഉദാന്ത, ദിമാസ്, ഛേത്രി, ചെഞ്ചോ

Advertisement