കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ ബുള്ളറ്റ് ഹെഡ്ഡർ ഫാൻസ്‌ ഗോൾ ഓഫ് ദി വീക്ക്

- Advertisement -

ഇന്ത്യൻ സൂപ്പർ ലീഗിലെ ഫാൻസ്‌ ഗോൾ ഓഫ് ദി വീക്കായി മറ്റേ പോപ്ലാറ്റ്‌നിക്കിന്റെ ബുള്ളറ്റ് ഹെഡ്ഡർ തിരഞ്ഞെടുക്കപ്പെട്ടു. നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെ മറ്റേ പോപ്ലാറ്റ്‌നിക് നേടിയ ഗോളാണ് നേട്ടം സ്വന്തമാക്കിയത്. ഇഞ്ചുറി ടൈമിൽ രണ്ടു ഗോൾ വഴങ്ങി നോർത്ത് ഈസ്റ്റിനെതിരെ ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടിരുന്നു.

ബ്ലാസ്റ്റേഴ്‌സിനെതിരായ മത്സരത്തിലെ നോർത്ത് ഈസ്റ്റിന്റെ വിജയ ഗോളായ ജുവാൻ മാസ്കിയയുടെ ഗോൾ, ബെംഗളൂരുവിന്റെ രാഹുൽ ബേകെ, ജാംഷഡ്‌പൂരിന്റെ പാബ്ലോ മോർഗാഡോ പൂനെ സിറ്റിയുടെ ഡിയേഗോ കാർലോസ് എന്നിവരുടെ ഗോളുകളും പട്ടികയിൽ ഇടം നേടിയിരുന്നു. ഇവരെയെല്ലാം പിന്നിലാക്കിയാണ് മറ്റേ പോപ്ലാറ്റ്‌നിക് നേടിയ ഗോൾ ഈ നേട്ടം സ്വന്തമാക്കിയത്.

Advertisement