“ഫാൻസിന് അവർക്ക് ഇഷ്ടമുള്ളത് ചെയ്യാം” – ഡേവിഡ് ജെയിംസ്

- Advertisement -

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഫാന്സിന് അവർക്ക് ഇഷ്ടമുള്ളത് പോലെ പ്രവർത്തിക്കണമെന്ന് ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച് ഡേവിഡ് ജെയിംസ്. ഇന്ന് നടക്കുന്ന പുനെ സിറ്റിക്കെതിരായ മത്സരത്തിന് മുന്നോടിയായുള്ള പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഡേവിഡ് ജെയിംസ്.

ജംഷദ്‌പൂറിനെതിരായ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കുറവ് കാണികൾ ആയിരുന്നു എത്തിച്ചേർന്നത്. ജയിംസിന്റെ കീഴിൽ ടീം മോശം പ്രകടനം നടത്തുന്നതിൽ പ്രധിഷേധം രേഖപ്പെടുത്തിയാണ് കാണികൾ വിട്ടു നിന്നത്, ഇതിനെ കുറിച്ചു പ്രതികരിക്കുകയായിരുന്നു ജെയിംസ്.

“ഫാൻസിനു ഇഷ്ടമുള്ളത് അവർ ചെയ്യും. പിന്തുണക്കുന്നവർ വരും. സപ്പോർട്ട് ചെയ്യും. ജംഷദ്‌പൂറിനെതിരായ കളി മികച്ചതായിരുന്നു. അത് ഫാൻസ്‌ ഇല്ലാതിരുന്നതുകൊണ്ടോ ഉള്ളതുകൊണ്ടു അല്ല. ഫാൻസിനു വേണ്ടത് ചെയ്യാനുള്ള അവകാശം അവർക്കുണ്ട്. എനിക്കതിനുമേൽ ഒരു നിയന്ത്രണവും ഇല്ല.” അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement