ഈ വിഷമ ഘട്ടത്തിലും ബ്ലാസ്റ്റേഴ്സിനെ കൈവിടാത്ത ആരാധകരെ പ്രശംസിച്ച് ജിങ്കൻ

- Advertisement -

ഇന്നലെ ബെംഗളൂരു കണ്ടീരവ സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ പിന്തുണയ്ക്കാൻ എത്തിയ ആരാധകരെ പ്രശംസിച്ച് ടീം ക്യാപ്റ്റൻ ജിങ്കൻ. ഇന്നലെ ബെംഗളൂരു സ്റ്റേഡിയത്തിൽ ആരാധകരെ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി എന്ന് പറഞ്ഞ ജിങ്കൻ ഈ വിഷമ ഘട്ടത്തിലും ടീമിനൊപ്പം നിൽക്കുന്നതിന് നന്ദിയും പറഞ്ഞു. നിങ്ങളുടെ പിന്തുണയും ഉത്തേജിപ്പിക്കലും ഇല്ലായെങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന് ഒന്നും ആകില്ല എന്നും ജിങ്കൻ പറഞ്ഞു.

ഇന്നലെ തങ്ങളെ കൊണ്ടാവുന്നത് ഗ്രൗണ്ടിൽ തങ്ങൾ ചെയ്തെന്നും ജിങ്കൻ പറഞ്ഞു. ആരാധകർ വിമാനാപകടത്തിൽ കൊല്ലപ്പെട്ട ഫ്രഞ്ച് ഫുട്ബോളർ എമിലിയാനോ സലായുടെ ഓർമ്മകൾ ഗ്യാലറിയിൽ നിറച്ചതിനെ ജിങ്കൻ എടുത്തു പറഞ്ഞു. സലായുടെ ബാന്നറുകൾ മഞ്ഞപ്പട ഇന്നലെ കണ്ടീരവയിൽ ഉയർത്തിയിരുന്നു. ഇത് ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് തന്നെ മാതൃകയാണെന്നു ജിങ്കൻ പറഞ്ഞു.

Advertisement