ബെംഗളൂരു vs എ ടി കെ, ലൈനപ്പ് അറിയാം

ഇന്ന് കണ്ടീരവ സ്റ്റേഡിയത്തിൽ നടക്കുന്ന ബെംഗളൂരുവും എ ടി കെ കൊൽക്കത്തയും തമ്മിലുള്ള മത്സരത്തിന്റെ ലൈനപ്പ് പ്രഖ്യാപിച്ചു. പരികേറ്റ മികു ഇല്ലാതെയാണ് ഇന്നും ബെംഗളൂരു ഇറങ്ങുന്നത്. മുൻ നിരയിൽ ഛേത്രിയും ഉദാന്തയും ഇറങ്ങുന്നു. സസ്പെൻഷനിൽ ഉള്ള ഖാബ്ര ഇന്ന് ബെംഗളൂരു നിരയിൽ ഇല്ല. കീൻ ലൂയിസ് ടീമിൽ എത്തിയപ്പോൾ ചെഞ്ചോ ബെഞ്ചിലേക്ക് മടങ്ങി. എ ടി കെ നിരയിൽ ഇറങ്ങുന്ന ജോൺ ജോൺസണ് ഇത് ബെംഗളൂരുവിലേക്ക് ഉള്ള മടക്കം കൂടിയാണ്. മുൻ ബെംഗളൂരു എഫ് സി താരമായിരുന്നു ജോൺസൺ.

ബെംഗളൂരു: ഗുർപ്രീത്, രാഹുൽ, സെറാൻ, ജുവാനാൻ, നിശു, കീൻ, പാർതാലു, ഉദാന്ത, ദിമാസ്, സിസ്കോ, ഛേത്രി

എ ടി കെ: അരിന്ദം, അങ്കിത്, ജോൺസൺ, ബികെ, റിക്കി, ഗേഴ്സൺ, ഹിതേഷ്, ലാൻസെരോട്ടെ, ജയേഷ്, ബല്വന്ത്, എവർട്ടൺ