ബെംഗളൂരു എ ടി കെ കൊൽക്കത്ത മത്സരം മാറ്റി

- Advertisement -

ഐ എസ് എല്ലിൽ ബെംഗളൂരുവും എ ടി കെ കൊൽക്കത്തയും തമ്മിൽ നടക്കേണ്ട രണ്ട് മത്സരങ്ങളും മാറ്റി. ഫിക്സ്ചറുകൾ തമ്മിൽ തമ്മിൽ മാറ്റുകയാണ് ചെയ്തത്. ഒക്ടോബർ 31ന് ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടിൽ ആയിരുന്നു ഇരുവരും തമ്മിൽ ഉള്ള ആദ്യ മത്സരം നടക്കേണ്ടി ഇരുന്നത്. എന്നാൽ ആ മത്സരം എ ടി കെയുടെ ഹോമിൽ വെച്ച് നടക്കേണ്ട ഡിസംബർ 13ലെ മത്സരവുമായി മാറ്റുകയാണ് ചെയ്തത്.

ഇനി ഒക്ടോബർ 31ന് എ ടി കെയുടെ ഹോമിൽ വെച്ച് എ ടി കെ ബെംഗളൂരു പോരാട്ടം നടക്കും. ഡിസംബർ 13നാകും ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടിലെ പോരാട്ടം. കർണാടക ഗവൺമെന്റിന്റെ പ്രത്യേക അപേക്ഷ കണക്കിൽ എടുത്താണ് മത്സരം മാറ്റിയത്.

Advertisement