സസ്പെൻഷൻ കഴിഞ്ഞു, അനസ് ഇന്ന് ആദ്യ ഇലവനിൽ എത്തുമോ?

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിനായി ഐ എസ് എൽ അരങ്ങേറാൻ ഒരു മാസത്തോളമായി അനസ് കാത്തിരിക്കുന്നു. കഴിഞ്ഞ സീസണിൽ ജംഷദ്പൂരിനായി കളിക്കുമ്പോൾ കിട്ടിയ ചുവപ്പ് കാർഡും സംസ്പെൻഷനും കാരണം അനസിനെ ലീഗിലെ ആദ്യ മൂന്ന് മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിന്റെ ഭാഗമാകാനെ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇന്ന് ബാൻ കഴിഞ്ഞ അനസ് ടീമിൽ ഇടം പിടിക്കും. ബെഞ്ചിലാണോ അതോ ആദ്യ ഇലവനിലാണോ എന്നതെ സംശയമുള്ളൂ.

കേരള ഡിഫൻസ് മൂന്ന് മത്സരങ്ങളിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. എങ്കിലും അവസാന നിമിഷങ്ങളിൽ പതറുന്നത് ഡേവിഡ് ജെയിംസിനെ കുഴപ്പത്തിലാക്കുന്നുണ്ട്. കേരളത്തിന്റെ ഡിഫൻസ് ഒന്നു കൂടെ ശക്തമാക്കാൻ അനസിനെ ജെയിംസ് ഇറക്കുമോ എന്നാണ് നോക്കേണ്ടത്. അനസിനെ ഇറക്കുക ആണെങ്കിൽ ആര് പുറത്ത് പോകും എന്നതും ചോദ്യമാണ്.

സെന്റർ ബാക്കിലാണ് അനസിന്റെ മികവ് എന്നിരിക്കെ ജിങ്കനോ പെസിചോ വിങ്ങ് ബാക്ക് പൊസിഷനിലേക്ക് മാറേണ്ടി വരും. ജിങ്കൻ – അനസ് കൂട്ടുകെട്ട് നല്ലതാണ് എന്നതു കൊണ്ട് ലാകിച് പെസിചിനെ ലെഫ്റ്റ് ബാക്ക് സ്ഥാനത്തേക്ക് മാറ്റാൻ ജെയിംസ് ശ്രമിച്ചേക്കും. മുമ്പ് കേരളത്തിനായി പെസിച് അവിടെ കളിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിന്റെ രണ്ട് യുവ വിങ്ങ് ബാക്കുകളും ഇതുവരെ തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. ഇടതു ഭാഗത്ത് കളിക്കുന്ന ലാൽറുവത്താരയും വലതിൽ കളിക്കുന്ന റാകിപും ഒരുപോലെ മികച്ചു നിൽക്കുന്നുണ്ട്.

എന്തായലും ഡിഫൻസിൽ ഇത്രയും മികച്ച ടാലന്റുകൾ ഉള്ളത് തലവേദന നൽകുന്നത് ഡേവിഡ് ജെയിംസിനാണ്.

Advertisement