ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടക്കുന്ന മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ നോർത്ത് ഈസ്റ്റും കേരള ബ്ലാസ്റ്റേഴ്സും സമനിലയിൽ നിൽക്കുന്നു. ഇരു ടീമുകൾക്കും ഗോൾ ഒന്നും നേടാൻ ആയില്ല. ആദ്യ പകുതിയിൽ കൂടുതൽ നല്ല അവസരങ്ങൾ സൃഷ്ടിച്ചത് നോർത്ത് ഈസ്റ്റാണ്.

അവരുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുന്നതും കാണാൻ ആയി. ജിതിനും അജാരെയും കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസിന് നിരന്തരം വെല്ലുവിളി ഉയർത്തി. കേരള ബ്ലാസ്റ്റേഴ്സിന്റെ നല്ല അവസരങ്ങൾ വന്നത് നോഹയിലൂടെ ആയിരുന്നു. നോഹ ഒരുക്കി നൽകിയ അവസരങ്ങൾ മുതലാക്കാൻ ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് ആയില്ല.