മൊഹമ്മദ് നവാസ് ഇനി മുംബൈ സിറ്റിയുടെ വല കാക്കും

Img 20210927 162219

എഫ് സി ഗോവയുടെ ഗോൾ കീപ്പർ ആയിരുന്ന മൊഹമ്മ്ദ് നവാസ് ഇനി മുംബൈ സിറ്റിയിൽ കളിക്കും. താരത്തിന്റെ സൈനിംഗ് മുംബൈ സിറ്റി ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അമ്രീന്ദർസിംഗ് മുംബൈ സിറ്റി വിട്ട ഒഴിവിലേക്ക് ആണ് മുംബൈ സിറ്റി നവാസിനെ കൊണ്ടുവരുന്നത്. മുംബൈ സിറ്റി പരിശീലകനായ ലൊബേരയ്ക്ക് കീഴിൽ രണ്ട് സീസണുകളോളം കളിച്ചിട്ടുള്ള താരമാണ് നവാസ്.

ലൊബേര ഗോവയിൽ ആയിരിക്കെ നവാസ് ആയിരുന്നു ഗോവയുടെ ഒന്നാം നമ്പർ. എന്നാൽ ലൊബേര പോയതും ധീരജ് സിംഗ് ഗോവയിൽ എത്തിയതും നവാസിന്റെ അവസരങ്ങൾ കുറച്ചിരുന്നു. ബോൾ കൈകാര്യം ചെയ്യുന്നതിൽ മികവുള്ള നവാസ് മുംബൈ സിറ്റിയുടെ ഒന്നാം നമ്പറായി തന്നെ ആകും ചാമ്പ്യൻ ക്ലബിലേക്ക് എത്തുക. 21കാരനായ താരം 43 മത്സരങ്ങൾ ഐ പി എല്ലിൽ കളിച്ചിട്ടുണ്ട്. ഗോവയ്ക്ക് ഒപ്പം സൂപ്പർ കപ്പും ഐ എസ് എൽ ലീഗ് ഷീൽഡ് കിരീടവും നേടിയിട്ടുണ്ട്.

Previous articleദുബായ് ക്ലബായ അൽ ഹിലാൽ യൂണൈറ്റഡ് FC യുടെ CEO സ്ഥാനത്തു ഇനി ഷബീർ മണ്ണാരിൽ
Next articleബിഗ് ബാഷിലേക്ക് മറ്റൊരു ഇന്ത്യന്‍ താരം കൂടി