ഇന്ത്യയിലെ മികച്ച ലെഫ്റ്റ് ബാക്കിൽ ഒരാളായ നാരായൺ ദാസ് ചെന്നൈയിൻ എഫ് സിയിലേക്ക് അടുക്കുന്നു. ഈസ്റ്റ് ബംഗാളിന്റ്ർ ലെഫ്റ്റ് ബാക്ക് ആയിരുന്ന നാരായൺ ദാസുമായി ചെന്നൈയിൻ എഫ് സി കരാർ ധാരണയിൽ എത്തിയതായാണ് റിപ്പോർട്ടുകൾ. 27കാരനായ താരം കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാൾ നിരയിൽ സജീവമായിരുന്നു. ഈസ്റ്റ് ബംഗാളിന്റെ ഒപ്പം 20 മത്സരങ്ങളിലും താരം കളിച്ചിരുന്നു.
കഴിഞ്ഞ സീസൺ തുടക്കത്തിൽ ഒഡീഷയിൽ നിന്നായിരുന്നു നാരായൺ ദാസ് ഈസ്റ്റ് ബംഗാളിൽ എത്തിയത്. മുൻ ടാറ്റാ അക്കാദമി പ്രൊഡക്ടാണ് നാരായൺ. ഐ എസ് എല്ലിൽ ഇതുവരെ 107 മത്സരങ്ങൾ കളിച്ച പരിചയ സമ്പത്ത് നാരായൺ ദാസിനുണ്ട്. മുമ്പ് എഫ് സി ഗോവയ്ക്ക് വേണ്ടിയും പൂനെ സിറ്റിക്ക് വേണ്ടിയും ഐ എസ് എൽ കളിച്ചിട്ടുണ്ട്. ഇന്ത്യൻ ആരോസ്, ഡെംപോ എന്നീ ടീമുകളുടെ ജേഴ്സിയും ഈ ബംഗാൾ സ്വദേശി അണിഞ്ഞിട്ടുണ്ട്.