കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ 25-കാരനായ ഫുൾബാക്ക് ഹുയ്‌ഡ്രോം നവോച സിംഗ് ക്ലബിൽ കരാർ പുതുക്കി. 2028 വരെ നീണ്ടു നിൽക്കുന്ന പുതിയ കരാറിൽ താരം ഒപ്പുവെച്ചതായി ക്ലബ് ഔദ്യോഗികമായി അറിയിച്ചു. ഈ സീസണിൽ മികച്ച പ്രകടനമാണ് നവോച നടത്തുന്നത്.
2023-ൽ ലോണിൽ ക്ലബ്ബിൽ ചേർന്ന നാവോച വളരെ പെട്ടെന്ന് തന്നെ ക്ലബിന്റെ പ്രധാന കളിക്കാരനായി. ശ്രദ്ധേയമായ അരങ്ങേറ്റ സീസണിന് ശേഷം, 2024-25 വർഷത്തേക്ക് അദ്ദേഹം ഒരു സ്ഥിരമായ കരാർ ക്ലബിൽ നേടി. 10 ISL മത്സരങ്ങൾ കളിച്ച്, രണ്ട് അസിസ്റ്റുകൾ സംഭാവന ചെയ്തു. 2024 ഡ്യൂറൻഡ് കപ്പിൽ ടീമിനായി തൻ്റെ ആദ്യ ഗോളും നേടി.
“ഈ ക്ലബ്ബിനും അതിൻ്റെ അവിശ്വസനീയമായ ആരാധകർക്കും വേണ്ടി കളിക്കാൻ കഴിയുന്നത് ഒരു പദവിയാണ്. ക്ലബ്ബിന് സന്തോഷം പകരാൻ എൻ്റെ ഏറ്റവും മികച്ചത് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു.” നവോച പറഞ്ഞു.