മുസാവു-കിംഗ് ബെംഗളൂരു എഫ്‌ സിയിൽ തുടരും

Dsc 0797 Website

ഗബോണീസ് ഡിഫൻഡർ മുസാവു കിംഗ് ബെംഗളൂരു എഫ് സിയിൽ പുതിയ കരാർ ഒപ്പുവെച്ചു. 2022-23 അവസാനം വരെ താരത്തെ നിലനിർത്തുന്ന കരാറാണ് താരം ഒപ്പുവെച്ചത്. എ.എഫ്.സി കപ്പിൽ ത്രിഭുവൻ ആർമി എഫ്സിക്ക് എതിരായ 5-0 വിജയം നേടിയ മത്സരത്തിൽ കിങ് തന്റെ ബെംഗളൂരു അരങ്ങേറ്റം നടത്തിയിരുന്നു.

2014 ലെ ഫിഫ ലോകകപ്പ് യോഗ്യത റൗണ്ടിൽ കോംഗോയ്‌ക്കെതിരായ മത്സരത്തിൽ ഗാബോണായി രാജ്യാന്തര അരങ്ങേറ്റം കുറിച്ച താരമാണ് മുസാവു-കിംഗ്. യൂറോപ്പിലെ മികച്ച ക്ലബുകളായ ഗ്രാനഡ, ഉഡീനീസ് എന്നിവക്കായൊക്കെ താരം കളിച്ചിട്ടുണ്ട്. താൻ പുതിയ കരാർ ഒപ്പുവെച്ചതിൽ സന്തോഷവാൻ ആണെന്നും പുതിയ സീസണിനായി കാത്തിരിക്കുകയാണെന്നും സെന്റർ ബാക്ക് കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.

എ‌എഫ്‌സി കപ്പ് പ്ലേ ഓഫ് പോരാട്ടത്തിൽ ഈഗിൾസ് എഫ്‌സിയെ നേരിട്ട് കൊണ്ട് ഫുട്ബോൾ കളത്തിലേക്ക് തിരികെയെത്താൻ ഒരുങ്ങുകയാണ് ബെംഗളൂരു എഫ് സി ഇപ്പോൾ.